പനയോലകള്‍

Wednesday, August 02, 2006

കാഴ്ചപ്പാട്‌

സ്വാഗതം നല്‍കിയവര്‍ക്ക്‌ നമസ്ക്കാരം. അവസാനം കാലെടുത്തു വയ്ക്കാന്‍ ഇന്നിത്തിരി നേരം കിട്ടി. നല്ലൊരു കാര്യത്തിന്‌ ഇറങ്ങും മുമ്പേ നേരോം കാലോം നോക്കണ പതിവുണ്ട്‌.
എന്റെ അഛനും നേരം നോക്കണ കാര്യത്തില്‍ വളരെ കണിശ്ശക്കാരനാണ്‌. അപ്പ്ഴാ ഓര്‍ത്തത്‌ അഛന്‍ ആദ്യമായി എന്റെ വീട്‌ കാണാന്‍ വന്നത്‌.
ആസ്‌ എ മാറ്റര്‍ ഓഫ്‌ ഫാക്ട്‌ ചേച്ചി അഛനെ ഖത്തറില്‍ കൊണ്ടോവും മുമ്പ്‌ എനിക്ക്‌ ഇങ്ങട്‌ കൊണ്ടുവരണോന്ന് ഒറ്റ വാശിയായിരുന്ന്‌ട്ടോ. ഞങ്ങള്‌ ബീച്ചിനടുത്ത ഫ്ലാറ്റില്‍ താമസം.അഛനാണെ ഞങ്ങള്‍ ജനിച്ച കൊച്ചു ഗ്രാമം വിട്ട്‌ എങ്ങടും പോയിട്ടും ല്ല്യ.
ഞങ്ങടെ ഫ്ലാറ്റില്‍ വന്നപ്പ മുതല്‍ അഛന്‌ മനസ്സിന്‌ ഒരു സുഖമില്ല്യ എന്നൊരു തോന്നല്‌.
ആസ്‌ എ മാറ്റര്‍ ഓഫ്‌ ഫാക്ട്‌ അഛന്‌ മാനസികമായ തകരാറ്‌ (കള്‍ചറല്‍ ഷോക്ക്‌ കൊണ്ട്‌) ഉണ്ടോ എന്നുപോലും സംശയാര്‍ന്നു. അഛന്‍ ഒരു ശുദ്ധനാണേ.
തിരികെ നാട്ടില്‍ കുമാരേട്ടന്റെ പീടികേ ചെന്ന് ഒരു മുറുക്കാന്‍ തിന്നപ്പഴാ അഛന്‌ മനസ്സ്‌ തെളിഞ്ഞത്‌. എന്നിട്ട്‌ കുമാരേട്ടനോട്‌ പറഞ്ഞത്രെ."അവിടത്തെ ദാരിദ്ര്യം കണ്ടിട്ട്‌ എന്റെ കണ്ണ്‌ നിറഞ്ഞൂട്ടൊ കുമാരാ. രാവിലെ കുറെ സായിപ്പന്മാര്‌ നമ്മുടെ പണ്ടത്തെ മറക്കുട മാതിരി നിറമുള്ള കുടകളുമായി കടപ്പുറത്ത്‌ വരും. ഒരാള്‍ക്കും ദേഹം മറയ്ക്കാന്‍ പോന്ന തുണി പോലും വാങ്ങാന്‍ കാശില്യാന്ന് തോന്നണ്‌. പകല്‍ എല്ലാം കടപ്പുറത്ത്‌ വെയിലത്ത്‌ തളര്‍ന്ന് ഒരേ കിടപ്പുതന്നെ. പാര്‍ക്കാന്‍ വീടില്യ. രാത്രീല്‌ വല്ല കടത്തിണ്ണേലോ മറ്റൊ ആകും ഉറക്കം.ഇതൊന്നും കാണാനും കേള്‍ക്കാനുമുള്ള മനക്കട്ടിയില്ലാണ്ട്‌ ഞാനിങ്ങ്‌ പോന്നട്ട്വൊ."

3 Comments:

At August 02, 2006 1:49 AM, Blogger ശ്രീജിത്ത്‌ കെ said...

കാഴ്ചപ്പാടിലെ വെത്യാസം നന്നായി വിവരിച്ചിട്ടുണ്ട്. അസ്സലായി.

എന്നാലും ആദ്യം ഇട്ട്, ആളുകള്‍ സ്വാഗതം പറഞ്ഞ പോസ്റ്റ് കളയണ്ടായിരുന്നു.

 
At August 02, 2006 1:27 PM, Blogger ബാബു said...

മറക്കുടക്കീഴില്‍ മാറുമറക്കാത്ത മങ്കകളെ കണ്ടില്യ, ഉവ്വോ

 
At August 16, 2006 8:49 AM, Blogger കൈത്തിരി said...

ഒന്നു പീട്യേല്‍ പോണേന്റെ സുഖം അച്ഛനല്ലേ അറിയൂ... റീനി ഇതുവരെ എവിടെ ഒളിച്ചിരിക്കയായിരുന്നു? വരൂ, വക്കൂ, വിളമ്പൂ, വിശപ്പടക്കട്ടെ.... സ്വാഗതം... ഇതു കാണും മുന്‍പ് മറ്റേ പോസ്റ്റ് കണ്ടതുകൊണ്ടു അവിടേം കമന്റീരുന്നു, “പനയോല” ഇഷ്ടായി....

 

Post a Comment

Links to this post:

Create a Link

<< Home