വട്ടന്‍ തേങ്ങ
സായിപ്പിന്റെ നാട്ടിലെ തേങ്ങ. ഡിസൈനര്‍ ലേബലുള്ള സൂട്ടുമിട്ട്. രണ്ടുദിവസം മുന്‍പ് കടയില്‍ നിന്ന് കിട്ടിയതാണ്. കൂട്ടത്തില്‍ പൊട്ടിക്കുവാനുള്ള നിര്‍ദ്ദേശവും. കൃത്യം നടുവെ പൊട്ടുന്നതിന് ചുറ്റും വരഞ്ഞിരിക്കുന്നു. ഉടുപ്പുള്ളതുകൊണ്ട് പൊട്ടിച്ചിതറുകയുമില്ല. ഈ സൂത്രത്തില്‍ വിലയും കൂട്ടി. രണ്ടു ഡോളര്‍. താമസിയാതെ കേരളത്തിലും ഈ വേഷത്തില്‍ പ്രത്യക്ഷപ്പെടുമായിരിക്കും.
17 Comments:
സായിപ്പിന്റെ നാട്ടില്‍ തേങ്ങ പുതിയ വേഷത്തില്‍. ഫോട്ടോ കാണൂ!
മനോഹരമായ ഷര്‍ട്ടും പിന്നെ സുന്ദരനായ ലേബലുമായി നാളികേരന്റെ (അതോ നാളികേരിയോ) ഇരുപ്പ് ഇത്തിരി ഗമയില്‍ തന്നെ.
ഈ സായിപ്പിന്റെ ഒരു കാര്യം.
റീനി ഇത് കൊള്ളാം.
സായിപ്പിന്റെ ഒരു ബുദ്ധിയേ!
ഈ റീനി എന്ത് തേങ്ങയാ ഈ ബ്ലോഗിലൊക്കെ ഇടുന്നത് എന്ന് ഒന്ന് നോക്കട്ടെ. :-)
റീനിയേ, ആ കടയില്‍ ചക്ക കിട്ടുമൊ? ഉടുപ്പും, ചക്ക പൊളിച്ചു തിന്നാനുള്ള നിര്‍ദ്ദേശങ്ങളും കാണണം. 'സായിപ്പിന്റെ കയ്യില്‍ മുഴുവന്‍ചക്ക' കിട്ടിയാല്‍ എന്തുചെയ്യും?
ഇത് ശരിക്കും നല്ല കോമഡി തന്നെ..കൂടുതലെന്ത് പറയാന്‍, ഞാന്‍ തേങ്ങ കണ്ട കാലം മറന്നു..മാഗിയുടെ coconut powder ആണ് അടുക്കള സഹായി..ഇവിടുത്തെ ചൂടിലും വല്ലപ്പോഴും വിരുന്ന് വരുന്ന പവറിലും രാവിലെ വാങ്ങിക്കുന്ന തേങ്ങ സന്ധ്യക്ക് ചുവക്കുന്നത് കാരണമാണ് ഈ ചുവട്മാറ്റം.
-പാര്‍വതി
കൊള്ളാം. എന്റെ തലയും അങ്ങോട്ടയച്ചു തരട്ടെ റീനി.. ഇങ്ങനെ പോഷാക്കി തിരിച്ചു കിട്ടുമെങ്കില്‍.
ഇീത്തിരിവെട്ടമെ നന്ദി, തേങ്ങാ സൂട്ടും കോട്ടുമൊക്കെ ഇട്ടിരിക്കുന്നത് കണ്ടിട്ട് ഒരു ഗമയില്ലേ?
പീലിക്കുട്ടി, ദില്‍ബാസുരന്‍, ബാബു നന്ദി. എന്തു തേങ്ങയാണെന്നു കണ്ടെല്ലോ? ബാബു, സായിപ്പിന്റെ കയ്യില്‍ ചക്കകൊടുത്തുനോക്കിയിട്ട് ഉത്തരം പറയാം.
അഹമീദ്, കുട്ടീടെ മുഖത്തിനും തലയ്ക്കും നല്ല പോഷുണ്ടല്ലോ? ഇനിയും സൗന്ദര്യം കൂടിയാല്‍ പെണ്‍പിള്ളേര്‍ വെറുതെ വെച്ചേക്കില്ല. ഇപ്പൊത്തന്നെ സ്രീപീഡനം സ്രീഹരാസിംഗ് എന്നുപറഞ്ഞ് ആണ്‍പിള്ളേരെ വെറുതെവെടുന്നില്ല.
എല്ലാവര്‍ക്കും നന്ദി.
അത് സായിപ്പിന്റെ തേങ്ങയാണോ
‘ഡൊമിനിക്കന്‍ റിപബ്ലികിന്റെ പ്രൊഡ്യൂസ്‘ എന്നല്ലേ അതില്‍ എഴുതിയിരിക്കുന്നത്.
വിതരണം നടത്തുന്നത് ഫ്ലോറിഡായിലെ ഏതോ ‘സി’ ബ്രാന്ഡാണ്. ചിലപ്പോള്‍ നമ്മുടെ ഇഞ്ചിയുടെ ‘ചേട്ടന്‍സ്’ ആകാനും മതി.
അതായിരിക്കും ഇഞ്ചി ഒന്നും മിണ്ടാതിരിക്കുന്നത് :^)
അല്ലെങ്കില്‍ തന്നെ, ഏതെങ്കിലും മെക്സിക്കന്‍ കടയില്‍ ചെന്നാല്‍ തേങ്ങാ നല്ലതു നോക്കി തിരഞ്ഞെടുത്ത് കൊടുത്താല്‍ അവര്‍ തന്നെ ഉടച്ചു തരും. ചിലപ്പോഴൊന്നും ഉടയുന്നത് നടുവേ ആയിരിക്കില്ലെന്ന് മാത്രം. അപ്പോള്‍ ഒന്നുകില്‍ തിരിച്ചുകൊടുക്കുക, അല്ലെങ്കില്‍ ചൂഴ്ന്നെടുത്ത് മിക്സീലിട്ട് അരച്ചെടുക്കാം.
ബാക്കി, എന്നെങ്കിലും പാചകബ്ലോഗ് തുടങ്ങുമ്പോള്‍ !
സൊലീറ്റയുടെ മമ്മീ, ഈ തേങ്ങാ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നാണ്. സായിപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് വേണ്ടി പ്രത്യേക ഉടുപ്പ് ഇടീച്ചിരിക്കയാണന്നു തോന്നുന്നു. ആദ്യമായിട്ടാണ് തേങ്ങ ഇങ്ങനെ കാണുന്നത്. മുഴുവന്‍ തേങ്ങ വാങ്ങിച്ച് അതിനെ പാരപോലൊരു സാധനം കൊണ്ടടിച്ചുപൊട്ടിച്ച്`, പിന്നെ അടുക്കളയിലാകെ ചിതറിക്കിടക്കുന്ന കഷ്ണങ്ങള്‍ പെറുക്കി എടുക്കുകയാണ് പതിവ്.
പാര്‍വതി, നന്ദി. ഞാന്‍ പച്ചത്തേങ്ങാ വിരളമായെ വാങ്ങാറുള്ളൂ. ചിരവി ഫ്രോസ്സണ്‍ ആയിക്കിട്ടുന്ന തേങ്ങാ കൊണ്ടാണ് ജീവിതം. ഇഡ്‌ലിയുടെയും ദോശയുടേയും കൂടെ പോവുന്ന ഒരു സമ്മന്തിയുണ്ടല്ലോ,( തൈര്, തേങ്ങാ, ഒരു പിടി കരിവേപ്പില ഇതൊക്കെ ചേര്‍ത്തരച്ചുണ്ടാക്കുന്ന) അതിനുവേണ്ടിയാണ് തേങ്ങാ വാങ്ങാറുള്ളത്. ആ സമ്മന്തിക്ക് നല്ല സ്വാദാണ്.
ഈ ഡൊമിനിക്കന്‍ റിപ്പര്‍ പബ്ലിക്കില്‍ പേറ്റന്റ് നിയമം ഒന്നും ഇല്ലേ ? ഗണപതിക്കു വച്ചതു്ഉടഞ്ഞു നിലപാടുതറ വൃത്തികേടാകാതിരിക്കാന്‍ സിദ്ധാര്‍ത്ഥന്‍ കണ്ടുപിടിച്ച ടെക്നോളജി ആണ് ലെതര്‍ കവര്‍ ഇട്ട തേങ്ങാ.
ആരാണീ റിപ്പബ്ലിക്കു സ്ഥാപിച്ച ഡോമിനിക്ക്? എനിക്ക് ആ ഡോമിനിക്കിനോട് ചോദിക്കനം. ചേട്ടന്റെ നാട്ടില്‍ ഗാട്ടില്ലേ? പാട്ടില്ലേ? അതു പാടാന്‍ ഝാട്ടില്ലേ? സിദ്ധനു പേറ്റന്റ് പണം കൊടുക്കൂ..
ബ്രാന്‍ഡെഡ് തേങ്ങ ആദ്യമായിട്ട് കാണുകയാണു.തേങ്ങയെ ഉടുപ്പിടുവിക്കുന്നത് എങ്ങിനെ എന്നു പഠിക്കാനായി കൃഷി മന്ത്രി മുല്ലക്കരയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കലേക്ക് അയക്കാന്‍ വീയെസ്സിനോടു പറയാം
റീന്യേ... എന്താ ഒരു തേങ്ങ. ആനച്ചന്തം എന്നൊക്കെ പറയണ പോലെ ഇനിയിപ്പൊ “തേങ്ങചന്തം“ എന്നു പറഞ്ഞു കേള്‍ക്കേണ്ടി വരുമോ ആാവോ.. എന്താ ചെയ്യാ..
ഈ കലത്തിന്റേ ഒരു പോക്കേ..യ്.
അഹമീദേ...
തേങ്ങായുടെ വിവരണത്തില്‍ നടുവില്‍ ഒരു വരയുടേ കാര്യം പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലോ.. കൂടേ ഒരു വലയും പോട്ടിച്ചിതറാതിരിക്കാന്‍.
എന്തേ.. ഇനിയും ആ ഒരു തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നോ..
ദേവരാഗം, നന്ദി. ഗണപതിക്ക് വച്ചത് കണ്ടു.പേറ്റന്റ് പണത്തിന് ധൃതിയൊന്നും ഇല്ലല്ലോ? ഔവര്‍നൈറ്റ് കോറിയര്‍ ആയോ ഫെഡെക്സായോ അയച്ചാല്‍ മതിയൊ?
മുസാഫിര്‍, നന്ദി. തേങ്ങയെ വെറും ഉടുപ്പ് ഇടീച്ചാല്‍ പോര. ഡിസൈനര്‍ ഉടുപ്പ് ഇടീക്കാന്‍ പഠിക്കണം.
കുഞ്ഞാപ്പു, നന്ദി. ആനക്കുമാത്രം ചന്തം പോരല്ലോ. തേങ്ങക്കും വേണ്ടെ ഒരു ചന്തം.
എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
തേങ്ങ്യായിട്ട് ജനിക്കാണേലും അമേരിക്കയില്‍ തന്നെ വേണമ്ന്ന് ഇതു തെളിയിക്കുന്നു. അന്തിക്കാട്ടെ നാളികേരത്തിനൊന്നും കോട്ടിടുവാന്‍ യോഗമില്ല. കൂടിവന്നാല്‍ ആരെങ്കിലും ബോംബേലും മദ്രാസിലും പോകുമ്പോ നല്ല കവറിലാക്കി കടലാസുപെട്ടീലിട്ട് കൊണ്ടുപോകും. അത്രതന്നെ.
ശബ്ദമുണ്ടാക്കണ്ടെ പൊട്ടിക്കണം ഇല്ലേല്‍ അവിടേ വല്ല ഭീകരാക്രമണവും ആണെന്ന് കരുതി ആളുകള്‍ പേടിക്കും.
super marketile "exotic fruits section" il thenga kaanumbol chirikkano chinthikkano ennariyilla :)...
ഹഹ ഇതു കലക്കി!!!
ഞാന്‍ കരുതി ഇന്ത്യന്‍ ആര്‍മിയുടെ
ഹാന്റ് ഗ്രനേഡോ മറ്റോ എന്ന്!
Post a Comment
<< Home