ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്
വേനല്‍ക്കാലത്തിന്റെ അവസാനം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്.
ഈ ചെടിയെ ഞങ്ങള്‍ കൃഷ്‌ണച്ചെടി എന്ന് വിളിക്കുന്നു. ശ്രീകൃഷ്ണനും പതിനാറായിരത്തിയെട്ടു ഭാര്യമാരും (stamen and stigma) ആണെന്നാണ് വെപ്പ്. രാത്രിയില്‍ വിരിയുന്നതിനാല്‍ നിശാഗന്ധിയെന്നും വിളിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ വീട്ടില്‍ നിന്നും കസ്റ്റംസിനെ കബളിപ്പിച്ച് ഒരില കൊണ്ടുവന്നതാണ്. രാത്രി 8 മണിക്കു് സൌരഭ്യം പരത്തി പൂര്‍ണ്ണമായും വിടരുകയും പാതിരാത്രിയാവുമ്പോഴേക്കും ഈ നിശാസുന്ദരിമാര്‍ കൂമ്പിത്തുടങ്ങുകയും ചെയ്യുന്നു. ക്ഷണികമായൊരു ജീവിതത്തിന് ഇത്രയും സൌന്ദര്യം വേണോ എന്ന് ചിന്തിപ്പിച്ചുകൊണ്ട്.
38 Comments:
വേനല്‍ക്കാലത്തിന്റെ അവസാനം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്.
ഈ ചെടിയെ ഞങ്ങള്‍ കൃഷ്‌ണച്ചെടി എന്ന് വിളിക്കുന്നു. ശ്രീകൃഷ്ണനും പതിനാറായിരത്തിയെട്ടു ഭാര്യമാരും (stamen and stigma) ആണെന്നാണ് വെപ്പ്. രാത്രിയില്‍ വിരിയുന്നതിനാല്‍ നിശാഗന്ധിയെന്നും വിളിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ വീട്ടില്‍ നിന്നും കസ്റ്റംസിനെ കബളിപ്പിച്ച് ഒരില കൊണ്ടുവന്നതാണ്. രാത്രി 8 മണിക്കു് സൌരഭ്യം പരത്തി പൂര്‍ണ്ണമായും വിടരുകയും പാതിരാത്രിയാവുമ്പോഴേക്കും ഈ നിശാസുന്ദരിമാര്‍ കൂമ്പിത്തുടങ്ങുകയും ചെയ്യുന്നു. ക്ഷണികമായൊരു ജീവിതത്തിന് ഇത്രയും സൌന്ദര്യം വേണോ എന്ന് ചിന്തിപ്പിച്ചുകൊണ്ട്.
This comment has been removed by a blog administrator.
ആദ്യം എനിക്കു തോന്നി, ഇതു പാരിജാതത്തിന്‍റെ വര്‍ഗ്ഗത്തിലെ ഏതോ നിശാ കുസുമമാണെന്നു്.
ഇലയില്‍ നിന്നാണിതുണ്ടാവുന്നതു് എന്നറിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതല്ല,ന്നല്ല ചിത്രം.
വെളിച്ചം ദുഖമാണെന്നു നേരത്തേ മനസ്സിലാക്കിയിട്ടുണ്ടാവണം.
സൌന്ദര്യവും ക്ഷണികമല്ലേ.
ഹോ, നിശാഗന്ധി! സുന്ദരി പൂവ്!
കുറച്ച് നേരത്തേക്ക് ജീവിതം, എങ്കിലും കുറേ കാലം ഓറ്മ്മയില്‍ നില്ക്കും ആ സൌരഭ്യത്തിന്റ്റെ ആ ഒരു ..!
ഈ ചെടി ഞങ്ങളുടെ വീട്ടിലും ഉണ്ട്.കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പുവ് വിരിയുന്നത് കാണാന്‍ ഞങ്ങള്‍ ഉറക്കമൊഴിച്ച് കാത്തിരുന്നു.പറയത്തക്ക മണമൊന്നുമില്ലെങ്കിലും കാണാന്‍ നല്ല ചന്തമുള്ള ഇതിനു ഒരു ചിത്രശലഭത്തിന്റെ ആയുസ്സ് പോലും എന്തെ ദൈവം കൊടുക്കാത്തതെന്നു ആലോചിച്ചിരുന്നു.
ക്ഷണിക ജീവിതത്തിനിടയിലും ചുറ്റുവട്ടത്തും ഒത്തിരി സുഗന്ധം പടര്‍ത്താന്‍ പാടുപെടുന്ന ഒരു സുന്ദരി അല്ലെങ്കില്‍ സുന്ദരന്‍... അല്ലെങ്കിലും അങ്ങനെയാണ് പ്രകൃതി... ക്ഷണിക ജീവിതങ്ങള്‍ക്ക് സൌന്ദര്യം കൂടുതലായിരിക്കും എല്ലാ അര്‍ത്ഥത്തിലും. ഇത് എനിക്ക് ഒരു പാട് ഓര്‍മ്മകള്‍ നല്‍കുന്നു
പൂക്കളും മനോഹരമായ അടിക്കുറിപ്പും. റീനി അസ്സലായി കെട്ടോ.
നന്ദി വേണു. ഇത് cactus വര്‍ഗ്ഗത്തിലുള്ളതാണന്ന് പറയുന്നു. മുള്ളില്ല.
നന്ദി, നളന്‍. നന്ദി, സപ്തവര്‍ണ്ണങ്ങള്‍. ശരിയാണ്. സൗന്ദര്യം ക്ഷണികമാണ്. ക്ഷണികമായ സൗന്ദര്യം...അതിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ കൂടുതല്‍ തങ്ങി നില്‍ക്കുകയും ചെയ്യും.
നന്ദി, മുസാഫിര്‍. നന്ദി, ഇത്തിരിവെട്ടം. ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ പുക്കള്‍ ഒരു facination ആയിരുന്നു. ഈ പൂക്കള്‍ക്ക് നല്ല സൗരഭ്യം ഉണ്ട്. പൂവ് വിരിയുമ്പോള്‍ വീടാകെ നല്ല മണമായിരിക്കും. ഇതിന്റെ പല കളറുകളും ഇപ്പോള്‍ കയ്യിലുണ്ട്. അവക്ക് ആയുസ്സുകൂടുതലുണ്ട്`. പൂക്കള്‍ രണ്ടുദിവസ്സം നീണ്ടുനില്‍ക്കും. പക്ഷെ മണമില്ല.
റീനീ :) ഇനിയും പൂക്കളുടെ ചിത്രങ്ങള്‍, വിവരണത്തോടെ പോസ്റ്റ് ചെയ്യുമല്ലോ. ഇല വെച്ചിട്ടല്ലേ ഈ ചെടി ഉണ്ടാക്കുക. വീട്ടില്‍ ഉണ്ട്. ചിലപ്പോള്‍ ഇല നീണ്ടുംകൊണ്ട് പോവും.
സുന്ദരിപ്പൂ..
ഇതു കണ്ടിട്ടാണോ ഓ.എന്‍.വി. മൂക്കടപ്പുണ്ടായിരുന്നിട്ടുകൂടി നിശാഗന്ധി നീയെത്ര ധന്യ എന്നു പാടി കാസെറ്റിലാക്കിയത്?
നിശാഗന്ധി പൂക്കുന്ന രാവിലാണത്രേ ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നത്! അവന്‍ ഈ പൂവിനുള്ളില്‍ വണ്ടായും ചിത്രശലഭമായും ഒളിഞ്ഞിരിക്കും. അതിഭയങ്കരമായ മാസ്‌മരികവാസനയാണിതിന്. എനിക്കനുഭവമുണ്ടിതിന്റെ ഗന്ധം. എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലെ വളപ്പില്‍ ഇത് എത്രയോ കാലങ്ങളായിട്ടുണ്ട്. ഞാനൊരു ഇല എന്റെ വീട്ടുമുറ്റത്തും കൊണ്ടുവന്ന് പിടിപ്പിച്ചു. നിശാഗന്ധി പൂക്കുന്നത് ആരോ പടിപടിയായി അഭ്രപാളിയിലാക്കിയിട്ടുണ്ടല്ലോ.. മരിച്ചുപോയ വിക്‍ടര്‍ ജോര്‍ജ് ആണെന്നാണ് തോന്നുന്നത്.
നിശാഗന്ധിയെകുറിച്ച് ഞാന്‍ പണ്ട് ഒരു കവിത എഴുതിയിട്ടുണ്ട്. പടം നന്നായി റിനി.
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു നിശാഗന്ധി ചെടി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്റെ ഒരു സില്‍ബന്ധിയുമായി ചെടി കൈമാറ്റം നടത്തിയിരുന്നു. 'നിശാഗന്ധി ഉണ്ടോ ഒന്നെടുക്കാന്‍?' എന്ന് ചോദിച്ചപ്പോള്‍ പിറ്റേ ദിവസം അവള്‍ ഒരു ഇല കൊണ്ടുവന്നു. ഞാന്‍ അത് കണ്ട്, ‘ചെടി എവിടേ?’ എന്ന് ചോദിക്കുകയും,
തത്കാലം ഇല മതി കൊണ്ടു പോയി കുഴിച്ചിട് ചേട്ടാ എന്ന് പറയുകയും ചെയ്തു.
അവള്‍ എന്നെ പറ്റിക്കാന്‍ പറയുകയാണെന്നാണ് ആദ്യ്ം വിചാരിച്ചത്.
കൊണ്ടു പോയി കുഴിച്ചിട്ടിട്ട് രണ്ടിസം കഴിഞ്ഞിട്ടും ഇത് വാടിയോ കരിഞ്ഞോ പോണില്ല! അപ്പോ എനിക്ക് ചെറിയ ഡൌട്ട് തോന്നി.
ഒരൊന്നര മാസം ചുള്ളത്തി അങ്ങിനെ തന്നെ നിന്നു.
പിന്നെ ഒരു ദിവസം നോക്ക്യപ്പോ ഇണ്ട്രാ അത് പൊടിച്ച് വരണൂ..!
എന്താ ഒരു സൌരഭ്യം! ഹോ! മൂന്ന് പൂക്കള്‍ വരെ വിരിഞ്ഞിട്ടുണ്ട് ഞങ്ങടോടേ.
ഇതെല്ലാം ഓമ്മിപ്പിച്ചതിന് താങ്ക്യൂ ഒന്ന് വരവ് വച്ചേക്കണേ..
നല്ല പൂവ് , നല്ല ചിത്രം, നല്ല ഓര്‍മ്മകള്‍...
ഞാനും ഇത് വിരിയുന്നതും നോക്കി രാത്രി ഇരുന്നിട്ടുണ്ട്.
enthaa kutti ithu lokaththinte etho konilirunn nee kuththikkurikkunnathokke Etho nashta swapnangngaleyaanello ormmipikkunnath
അനംഗാരി, നിശാഗന്ധി (എന്റെ കൃഷണച്ചെടിപ്പൂവ്)യെക്കുറിച്ചെഴുതിയ കവിത ഒന്ന് പോസ്റ്റ് ചെയ്യുമോ? എന്റെ പൂവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ കവിതയെക്കുറിച്ചും ഓര്‍ക്കാല്ലോ.
മിടുമിടുക്കി! ഇനിയും ഇങ്ങിനെ വീട്ടിലുള്ള ചെടീന്റെം പൂവിന്റെം ഫോട്ടോം ഇടണേ...
ഞാന്‍ പാടണോ?
നിശാഗന്ധി നീയെത്ര ധന്യ? ;)
ആദീ, അനംഗാരി രചിച്ച് ആരെങ്കിലും ഈണം ചെയ്ത് ആദിത്യന്‍ ആലപിച്ചാല്‍ നന്നായിരിക്കും.
വൌ...
ഫോട്ടോ നന്നായിരിക്കുന്നു. ആദ്യകുര്‍ബ്ബാനയ്ക്ക് ക്യൂ നില്‍ക്കുന്ന കുട്ടികളെ ഓര്‍മ്മ വരുന്നു (ഹേ ! ഉപമ കുളമായോ !)
എന്തു ഭംഗി നിന്നെ കാണാന്‍ എന്നു പാടാന്‍ തോന്നുന്നു.:)ഇനിയും ഉള്ള ചെടികളുടേയും പൂക്കളുടേയും ഫോട്ടോസ് ഇടണം ട്ടൊ. വീടിനകത്തെ കൃഷിയല്ലേ?:)
ഏറനാടാ, ഗന്ധര്‍വ്വന്‍ ഈ നിശാഗന്ധിയില്‍ ശലഭമായും കരിവണ്ടായും ഒളിഞ്ഞിരിക്കുമെന്നോ? ഞാനിതുവരെ കണ്ടിട്ടില്ല, ഞാന്‍ ഒരു പക്ഷെ നല്ല ഉറക്കത്തില്‍ ആയിരുന്നിരിക്കും. (ശ്ശേ, അങ്ങേരെ കാണാനുള്ള ചാന്‍സ് മിസായി).
നിശാസുരഭികള്‍ വസന്ത സേനകള്‍ നടനമാടുമ്പോഴാണ് ഗന്ധര്‍വ വിളയാട്ട്. പാലപ്പൂക്കള്‍ വിടര്‍ന്നുളവാകുന്ന തീക്ഷ്ണ ഗന്ധത്തില്‍ ഏതെങ്കിലും കന്യകകള്‍ മോഹിതരായി സ്വപ്നത്തില്‍ ഉപബോധമനസ്സില്‍ സൂക്ഷിക്കുന്ന പുരുഷ രൂപത്തില്‍ ആയിരിക്കും ഗന്ധര്‍വന്‍ ഭൂമിയിലിറങ്ങുക- ദര്‍ശനമരുളുക.
ഓരോ ഗന്ധവും പലതരം അനുഭൂതികള്‍ ഉളവാക്കുന്നു മനുഷ്യ മനസ്സില്‍. ഉദാഹരണത്തിന് മുല്ലപ്പൂവിന്റെ ഗന്ധം വിവാഹ നാളിലേക്കോ , കാമുകിയിലേക്കോ, എതോ പംകെടുത്ത കല്യാണമോ മിക്ക ഹൈന്ദവ പുരുഷന്മാര്‍ക്കും ഓര്‍മയേകുന്നു. അല്ലെംകില്‍ അമ്പല നട, മുല്ലപ്പൂ ചൂടിയ
അമ്യാര്‍ തരുണികള്‍...
ചെമ്പകപ്പൂവ് കാണുമ്പോള്‍ ഒപ്പം പടിച്ച പ്രഭാവതിയുടെ ഇടതൂര്‍ന്ന പനംകുല തലമുടിയും അതിന്റെ അറ്റത്തില്‍ പരമശിവന്റെ നെറ്റിയിലെ ചന്ദ്രക്കല പോലെ തിളങ്ങിയിരുന്ന ചെമ്പകപ്പൂവും ഓര്‍മ വരുന്നു.
ഇതു നോക്കിയിരുന്ന് ഒരിക്കല്‍ മോഷ്ടിക്കയും ചെയ്തു. കുട്ടി അറിയാതെ.
റീനി ഒറിജിനല്‍ ഗന്ധര്‍വനെ കാണാന്‍ ആഗരഹിക്കരുത്. ആപത്താണ്.
പിന്നെ ഞാനെന്ന ഡുക്കിലി അപരന്‍. ഞാന്‍ ഗന്ധര്‍വനുമല്ല മനുഷ്യനുമല്ല. ഒരു ജന്മം. കണ്ടാലും ഇല്ലെങ്കിലും ഋതുക്കള്‍ മാറുകയും മാസവും, വര്‍ഷങ്ങളും കടന്നു പോവുകയും സൂര്യന്‍ ഉദിക്കുകയും ചരമാദ്രിയില്‍ മറയുകയും ചെയ്യും-
ചലനം ചലനം ചലനം..
നിശാഗന്ധിയുടെ പടം കണ്ട് കമന്റിയ എന്റെ എല്ലാകൂട്ടുകാര്‍ക്കും നന്ദി....ഇന്നുരാത്രി കൃഷ്ണച്ചെടിയില്‍ മൂന്നുപൂക്കള്‍ വിരിഞ്ഞിട്ടുണ്ട്.
നന്ദി, സൂ :) ഇലയില്‍നിന്നാണ് പുതിയ ചെടികള്‍ വളര്‍ത്തുന്നത്.
നന്ദി, പുള്ളി :) നമ്മുക്ക് ഒ എന്‍ വിയോട് ചോദിക്കാം.
നന്ദി, ഏറനാടാ. :) ഇന്നുരാത്രി മുന്ന് പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. ഗന്ധര്‍വന്‍ വരുന്നതും കാത്തിരിക്കാം.
നന്ദി, അനംഗാരി. :) കവിത പോസ്റ്റ് ചെയ്യുമല്ലോ.
നന്ദി, കൈത്തിരി. :)
നന്ദി, വിശാലമനസ്കാ. :)
ചെടിയുടെ കാര്യം പോട്ടെ, പഴയ സില്‍ബന്തി ഇപ്പോ എവിടേ?
ഈ ചെടി വീട്ടിനുള്ളില്‍ വളരുകയാണ്. എന്നിട്ടും ചിലപ്പോള്‍ ചില രാത്രിയില്‍ പത്തില്‍ കൂടുതല്‍ പുക്കള്‍ വരെ വിരിയും.
നന്ദി, ആദിത്യാ. :) ഉറക്കെ പാടു, കേള്‍ക്കട്ടെ.
നന്ദി,പ്രകാശ്. :)
നന്ദി, ഇഞ്ചീസെ.:) കൂടുതല്‍ പടങ്ങള്‍ പുറകാലെ വരുന്നു.
നന്ദി, ദിവാസ്വപ്നമേ. :) ശരിയാണ്, ആദ്യകുര്‍ബാനക്ക് റെഡിയായിട്ട് നില്‍ക്കുന്ന കുട്ടികളെപ്പോലെയുണ്ട്. ഉപമയും അലങ്കാരവാക്കുകളും ഉപയോഗിക്കാന്‍ പാടില്ലന്ന് ഇപ്പോഴത്തെ എഴുത്തുകാര്‍ പറയുന്നു. എന്നാലും എനിക്കതൊക്കെ ഇഷ്ടമാ.
നന്ദി, ബിന്ദു. :) ചെടി എന്റെ ബെഡ്‌റൂമിലാണ്. കുറെവര്‍ഷങ്ങളായി വെളിയിലേക്കിറക്കിയിട്ടില്ല.
നന്ദി, ഗന്ധര്‍വന്‍ :) ഗന്ധര്‍വനെക്കുറിച്ചുള്ള എന്റെ എല്ലാ അറിവുകള്‍ക്കും ഈ ഗന്ധര്‍വനോട് കടപ്പെട്ടിരിക്കുന്നു. സാക്ഷാല്‍ ഗന്ധര്‍വനെക്കാണുവാനുള്ള എല്ലാമോഹങ്ങളും വെടിഞ്ഞിരിക്കുന്നു. അറിഞ്ഞുകൊണ്ട് ആപത്തുകള്‍ വരുത്തിവെയ്ക്കരുതല്ലോ.
നിശാഗന്ധി പൂത്ത രാവില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന പെണ്‍കുട്ടി ഇടയ്ക്കെപ്പോഴോ നിലാവലയില്‍ മുങ്ങിക്കുളിച്ച പൂവിനെക്കാണാനിറങ്ങി വന്നു...മുറ്റത്ത് അപ്പോള്‍ കണ്ട ഗന്ധര്‍വ്വനെക്കണ്ട് ആ പെണ്‍കുട്ടി പേടിച്ചില്ലത്രേ...പിറ്റേന്നു കാലത്ത് ഗന്ധര്‍വ്വന്റേയും പെണ്‍കുട്ടിയുടേയും പൊടി പോലുമുണ്ടായിരുന്നില്ലതേ...അതുകൊണ്ട് ഒരല്പം സൂക്ഷിച്ചോളു....
ചിത്രം അതിമനോഹരം...
അരശിവാ, നിശാഗന്ധിയെ സന്ദര്‍ശിച്ചതിന് നന്ദി. ഇപ്പോ ഗന്ധര്‍വന്മാരേ ഭയങ്കര പേടിയാ, ഈ കഥകള്‍ എല്ലാംകൂടികേട്ടിട്ട്. ചെടിതന്നെ കളഞ്ഞാലോ എന്നാലോചിക്കുവാണ്. എങ്ങാനും resist ചെയ്യാന്‍ പറ്റിയില്ലെങ്കിലോ?
പാപ്പാനെ, ചിത്രയുടെ ഗാനമേളക്കുണ്ടായിരുന്നോ? മാവേലിയുടെ പുറകെ കുട്ടിയാനയുമായി വന്നയാളാണോ പാപ്പാന്‍?
നിശാഗന്ധീ നീ വിടരുവതാരറിവൂ കൊഴിയുവതാരറിവൂ..നിശാഗന്ധീ നീ രാത്രിശലഭം മാത്രം.
നല്ല പടം :-))
റീനീ, ഞാനുണ്ടായിരുന്നു, പുത്രകളത്രപരിസേവകനായി. ചിത്രയെ കണ്ടു. ചിത്രേടെ കൂടെ ഒരു ഫോട്ടോയും പിടിച്ചു.
റീനി ഏതു സാരിയാ ഉടുത്തിരുന്നേ? :)
മാവേലി വന്നപ്പോള്‍ ആക്‍ച്വലി ഞാന്‍ വെളിയിലായിരുന്നു... ഞാന്‍ ആനയുടെ കൂടെ നടന്നുമില്ല. നടന്നത് ഭാര്യേടെ കൂടെ മാത്രം. ഇനി അതാണോ റീനി ഉദ്ദേശിച്ചത്? :-)
പപ്പാനെ, മൂന്നരയായപ്പോള്‍ എത്തിയതുകൊണ്ട് പാര്‍ക്കിങ്ങ്‌ലോട്ടില്‍ കുറെസമയം ഇരിക്കേണ്ടിവന്നു. ഓണത്തിന്റെ നിറമുള്ള സാരിയാണ് ധരിച്ചിരുന്നത്, മറ്റെല്ലാസ്ത്രീകളെയും പോലെ. പാപ്പാന്റെ ഭാര്യ എന്തുസാരിയാണ് ഉടുത്തിരുന്നത്? അന്നത്തെ സായാഹ്നം വളരെ ആസ്വദിച്ചു, ചിത്രയുടെ പാട്ട് വളരെ ഇഷ്ട്ടായി.
[റീനീ, തമാശയ്ക്കു ചോദിച്ചതാണേ സാരിയുടെ കാര്യം :-) മിസ്സിസ് പാപ്പാന്‍ സാല്‍വാര്‍ സൂട്ടിലായിരുന്നു. ഞങ്ങളും നാലരയോടെ അവിടെയെത്തിയിരുന്നു.]
qw_er_ty
റീനീ.. ഒരുപാട് നന്ദി എനിക്ക് പിറന്നാള്‍ ആശംസിച്ചതിന്..
പിന്നെ ഈ ഗന്ധര്‍വന്റെ കാര്യം. പാവമല്ലേ. ഒന്നാലോചിച്ചുനോക്കിയിട്ടുണ്ടോ, പത്മരാജന്റെ അവസാന സിനിമയിലെ ക്ലൈമാക്സ് രംഗം? എത്രമാത്രം നരകയാതന അനുഭവിച്ചിട്ടാണ് ഈ ഭൂമിയില്‍ നിന്നും ദേവേന്ദ്രന്റെ ശാസനയ്‌ക്കൊടുവില്‍ എന്നെന്നേക്കുമായി ഭൂമിയിലെ സുന്ദരിയായ യുവതിയുടെ അമൂല്യമായതും കവര്‍ന്ന് പോവുന്നത്!
ഇനിയും ഗന്ധര്‍വനെ ശപിക്കരുത്. അരുതൊരിക്കലും. ദേവലോകത്തെ ദാസവൃത്തിയും ഗാനാലാപവുമായി അവര്‍ കഴിഞ്ഞോട്ടെ, വല്ലപ്പോഴും ശാപംപേറി ഭൂമിയിലെ ഏതെങ്കിലും നിശാഗന്ധിപുഷ്‌പത്തില്‍ വണ്ടായോ പൂമ്പാറ്റയായോ വന്നിരുന്നോട്ടെ.
നിശാഗന്ധി..ശ്രീകൃഷ്ണനും പതിനാറായിരത്തിയെട്ടു ഭാര്യമാരും..അതിപ്പോഴാ അറിഞ്ഞെ.. നല്ല പടം..
റീനി, കൊള്ളാം നല്ല പൂവ്. പക്ഷേ കസ്റ്റംസിനെ കബളിപ്പിച്ച് ഒരില കൊണ്ടുവന്നു എന്നത് ശരിക്കും മനസ്സിലായത് വിശാലമനസ്കന്റെ വിശദീകരണം കണ്ടപ്പോഴാണ്.
ഇതിപ്പോഴും ഇന്നലെ വിരിഞ്ഞതു പോലെ തന്നുണ്ട്, റീനിയേച്ചി :)
പണ്ടെങ്ങോ, നാഷണല്‍ ജിയോഗ്രഫി ചാനലില്‍ ഇതുപോലെ ഒരു പൂവ് വിടരുന്നതിന്റെ വീഡിയോ കണ്ടത് ഓര്‍ക്കുന്നു. ആദി പറഞ്ഞതുപോലെ വിടരുന്നത് നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍...
വേവും മരുക്കാറ്റിന്‍ വേദനക്കൊപ്പവും
പാടും നിളയുടെ സംഗീതം കാത്തവര്‍.
Post a Comment
<< Home