ഒക്ടോബര്‍ 13, 14, 15 എന്നീ തീയതികളില്‍ ഫിലഡെല്‍ഫിയക്കടുത്ത് Holiday Inn ല്‍ നടന്ന LANA (Literary Association of North America) സംഗമത്തിനിടയില്‍ നടന്ന മൂന്നുബൂലോഗരുടെ കൊച്ചുസംഗമത്തിന്റെ ചിത്രം.
പങ്കെടുത്തവര്‍ - ഇടത്തുനിന്ന് ...ബാബു (ചുമരെഴുത്ത്), റീനി (പനയോലകള്‍), യാത്രാമൊഴി (യാത്രാമൊഴി).
14 Comments:
ഒക്ടോബര്‍ 13, 14, 15 എന്നീ തീയതികളില്‍ ഫിലഡെല്‍ഫിയക്കടുത്ത് Holiday Inn ല്‍ നടന്ന LANA (Literary Association of North America) സംഗമത്തിനിടയില്‍ നടന്ന മൂന്നുബൂലോഗരുടെ കൊച്ചുസംഗമത്തിന്റെ ചിത്രം.
പങ്കെടുത്തവര്‍ - ഇടത്തുനിന്ന് ...ബാബു (ചുമരെഴുത്ത്), റീനി (പനയോലകള്‍), യാത്രാമൊഴി (യാത്രാമൊഴി).
ബാംഗ്ലൂര്‍ സംഗമത്തിന് ഏരിയല്‍ വ്യൂ
ജേഴ്സി സംഗമത്തിന് തലയില്ലാ ഉടലുകള്‍
ഇപ്പ ദേ ഫിലി ലാനാ സമ്മേളനത്തില്‍ പുറം-കാഴ്ചകള്‍....
മൂന്നു പുറത്തില്‍ കവിയാതെ ഉപന്യസിക്കുക എന്ന പണ്ടത്തെ മലയാളം പരീക്ഷ ചോദ്യം ഓര്‍മ്മവന്നു. :))
ബൂലോകം എങ്ങോട്ട്? ;))
റിനി..ഇതാപ്പോ നന്നായേ...
സംഗമം എന്ന് കേട്ടപ്പോള്‍ ഓറ്റിവന്നതാണ്.ആളെ പറ്റിച്ചു.ഞാന്‍ ന്യൂജെഴ്സിയില്‍ വരുന്നുണ്ട്.27, 28 തീയതികളില്‍.ബൂലോഗന്‍മാരെയും, ബൂലോഗിനികളെയും, കാണാന്‍ താല്‍പ്പര്യപ്പെടുന്നു.താല്‍പ്പര്യമുള്ളവര്‍ എന്നെ വിളിക്കുകയോ,ഇ-തപാല്‍ അയക്കുകയോ ചെയ്യണേ. ഞാന്‍ ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു.
എന്തുകൊണ്ടോ അത് തനിമലയാളത്തില്‍ വന്നില്ല.അതു കൊണ്ടാണ് ഇവിടെ പറയുന്നത്.ക്ഷമിക്കണേ.
ഹ ഹ
റീനിച്ചേച്ചിയേ, ഇതെന്താ യാത്രാമൊഴിഭായി മൈക്കിനിട്ട് തന്നെ നോക്കിയിരിക്കുന്നത്, പ്രാസംഗികന്‍ എവിടെ പോയി
സോറി, എനിക്ക് ചിരി നില്‍ക്കുന്നില്ലാഞ്ഞിട്ടാണ് :-))
അനംഗാരി, ഞാന്‍ വീട്ടിലേക്ക് വിളിച്ചിരുന്നുവല്ലോ. 28 ന് കാണാന്‍ പറ്റുമോ? കുറച്ചുകഴിയുമ്പോള്‍ മെയില്‍ നോക്കു.
അനംഗാരി, ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവല്ലോ. ചെറിയൊരു ബൂലോഗസംഗമം നടത്താം. NJ യില്‍ നിന്ന് കുറച്ചുദൂരമുണ്ട് കേട്ടൊ.
ഇതു ചതിയായി പോയി.:) മൈക്കിനു പുറകില്‍ തന്നെ എക്സിറ്റ് വച്ചതിന്റെ ഉദ്ദേശം????
ആദിയെ, ഞങ്ങളുടെയൊക്കെ മുഖം കാണിച്ച് ഞെട്ടിപ്പിക്കേണ്ട എന്നുവിചാരിച്ചിട്ടല്ലേ പുറം കാഴ്ച്ചകള്‍ ഇട്ടത്. ആ തിരക്കിനിടയില്‍ മുഖം ഉള്ളപടം എടുക്കാനും മറന്നു.
അനംഗാരി, ഇനി നേരിട്ടു കാണുന്നതുവരെ ഒരു സസ്‌പെന്‍സായിരിക്കട്ടെ.
ദിവാ, മൈക്കില്‍ നിന്നും കുറെ അകലത്തില്‍ നിന്നാണ് പടം എടുത്തത്. ഉച്ചയൂണിന് പിരിഞ്ഞ് ഹാള്‍ കാലിയായപ്പോള്‍ എടുത്ത പടമാണ്.
ബിന്ദൂട്ടി, ചീമുട്ടയോ, പഴുത്ത തക്കാളിയോ പറന്നുവന്നാല്‍ ഇറങ്ങിയോടാന്‍ ഒരു എക്സിറ്റ് മൈക്കിന് പുറകില്‍ ഉള്ളത് നല്ലതല്ലേ?.
റീനീ, ലാനയുടെ ആക്റ്റിവിറ്റികള്‍ അടുത്ത തവണ അറിയിക്കാമോ. അടുത്തെവിടെയെങ്കിലുമാണെങ്കില്‍ വന്നു തലയിടാനാ.
കൂമാ, ലാനയുടെ അടുത്ത സംഗമം 2007, ജൂണ്‍ ആദ്യത്തെ വാരാന്ത്യത്തില്‍ ക്യൂന്‍സ്, ന്യൂയോര്‍ക്കില്‍ വച്ചിട്ടാണ്. എം. മുകുന്ദന്‍ വന്നപ്പോള്‍ കൂടിയ അതേ സ്ഥലത്ത്. മാസത്തില്‍ മൂന്നാമത്തെ സണ്‍ഡേ അവിടത്തന്നെ സര്‍ഗവേദിയും കൂടുന്നു. ഒരു ചെറിയ വര്‍ക്കുഷോപ്പെന്ന് മീറ്റിംഗിനെപ്പറയാം. എഴുതിയ കവിതയും കഥകളും വായിക്കുവാനൊരവസരം.
റിനി,
നല്ല മുടി, ധാത്രി ഹെയര്‍ ഓയില്‍ അവിടെ കിട്ടുമോന്നു ചോദിക്കാന്‍ ശ്രിമതി പറഞ്ഞു. :-)
തിരക്കു കുറച്ച് കൂടിയതുകാരണം ഇവിടെയെത്താന്‍ വൈകി.
ന്യൂയോര്‍ക്കിലുള്ള ഒരു സുഹൃത്ത് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നു പറഞ്ഞതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ വേണ്ടിയായിരുന്നു ഞാന്‍ ലാന സമ്മേളനത്തിനു പോയത്. ചെന്നപ്പോള്‍ ഒരു കൊച്ചു ബൂലോഗസംഗമം കൂടി തരമായി.
അവിചാരിതമായാണെങ്കിലും രണ്ട് ബൂലോഗരെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
മുസാഫിര്‍, ധാത്രി ഹെയര്‍ ഓയില്‍ ഇവിടെക്കിട്ടില്ലാന്ന് സഹധര്‍മ്മിണിയോട് പറയു. ഞാന്‍ ഉപയോഗിക്കുന്ന ഷാമ്പുവും കണ്ടീഷ്യനറും ഭാര്യക്ക് അയച്ചുതരാം. (French ല്‍ എഴുതിയിരിക്കുന്നതിനാല്‍ പേര് വായിക്കുവാനറിയില്ല)
This comment has been removed by a blog administrator.
Post a Comment
<< Home