പനയോലകള്‍

Tuesday, October 24, 2006

ശിശിരകാലവര്‍ണ്ണങ്ങള്‍ - എന്റെ വീടിനുചുറ്റും.

ന്യൂഇംഗ്ലണ്ടിലുള്ള എന്റെ വീടിനുചുറ്റുമുള്ള മരങ്ങള്‍ക്ക്‌ ഇപ്പോള്‍ വര്‍ണ്ണങ്ങളുടെ മേളമാണ്‌. ബൂലോഗരേ വന്നുകണ്ടാലും.












37 Comments:

At October 24, 2006 10:32 PM, Blogger റീനി said...

ശിശിരകാലവര്‍ണ്ണങ്ങള്‍. എന്റെ വീടിനുചുറ്റും.

ന്യൂഇംഗ്ലണ്ടിലുള്ള എന്റെ വീടിനുചുറ്റുമുള്ള മരങ്ങള്‍ക്ക്‌ ഇപ്പോള്‍ വര്‍ണ്ണങ്ങളുടെ മേളമാണ്‌. ബൂലോഗരേ വന്നുകണ്ടാലും.

 
At October 24, 2006 10:48 PM, Blogger sreeni sreedharan said...

ചിത്രങ്ങള്‍ കൊള്ളാട്ടോ.

ഓക്കെ കൊള്ളാം,
വിസ അയച്ചുതന്നാല്‍ വേണേല്‍ വന്ന് നോക്കാം! :)

 
At October 24, 2006 10:53 PM, Blogger ദിവാസ്വപ്നം said...

ഒന്നും മൂന്നും ഇഷ്ടപ്പെട്ടു.

റീനിച്ചേച്ചീ, 1-4 പടങ്ങള്‍ക്ക് ഷാര്‍പ്നെസ്സ് കൂടുതലും 5 & 6 - ന് ഫോക്കസ് കുറവുമാണോന്നൊരു സംശയം.

എല്ലാരും കളേഴ്സിന്റെ ഫോട്ടം ഇടുമ്പോള്‍ എനിക്കും കൊതിയാവുന്നു. ഇവിടടുത്തൊരു സ്ഥലത്ത് നിന്ന് എടുത്ത ചില ചിത്രങ്ങള്‍ ഇരിപ്പുണ്ട്. സമയം കിട്ടാത്തതുകൊണ്ട് ഇതുവരെ ഇടാത്തതാണ്.

കണക്റ്റിക്കട്ടില്‍ കാലാവസ്ഥയെങ്ങനെയുണ്ട് ഇപ്പോള്‍ :)

 
At October 24, 2006 10:54 PM, Blogger ടി.പി.വിനോദ് said...

നന്നായിരിക്കുന്നു റീനീ...
അഭിനന്ദനങ്ങള്‍...

 
At October 24, 2006 10:55 PM, Blogger Sudhir KK said...

ഹായ് നല്ല ഭംഗിയുള്ള സ്ഥലം. വെറുതെയല്ല, ന്യൂ ജഴ്‌സിയെ എല്ലാര്‍ക്കും ഇത്ര പുച്ഛം. മുഴുവനായും ഇനിയും ഇലകള്‍ ചുവന്നിട്ടില്ലെന്നു തോന്നുന്നു.

 
At October 24, 2006 11:05 PM, Blogger അനംഗാരി said...

ഇനിയിപ്പോള്‍ ഏത് റീനിക്കും പടം പിടിക്കാം...എന്ന് തിരുത്തി പറയട്ടെ?.
പടങ്ങള്‍ നന്നായി. ഇവിടെയും മൊത്തം വര്‍ണ്ണങ്ങള്‍ ചാലിച്ചിരിക്കുകയാണ്.ചെടികളും, മരങ്ങളും.. ഞാനും ഒരു റീനിയോ, ആദിയോ ആയാലോ എന്ന് ആലോചനയിലാണ്.

 
At October 24, 2006 11:09 PM, Blogger nalan::നളന്‍ said...

റീനി കണക്റ്റിക്കട്ടിലാണല്ലേ. പടങ്ങള്‍ നന്നായിട്ടുണ്ട്
വളരെ മനോഹരമായ സ്ഥലം. നാലു സീസണുകളും അനുഭവിക്കണമെങ്കില്‍ ഇതാണു സ്ഥലം. ഈ പുടവമാറ്റം ശരിക്കും മിസ്സാവുന്നു.

 
At October 24, 2006 11:49 PM, Blogger Unknown said...

ഫാ‍ള്‍ കളേര്‍സ്സ് ഒക്കെ കാണിച്ചു കൊതിപ്പിക്ക് ഞങ്ങള്‍ പാവം സിംഗപ്പൂരുകാരെ :(

എന്നെങ്കിലും ഞാനും ഫാള്‍ കളേര്‍സ്സും മഞ്ഞും നേരില്‍ കാണും! പാച്ചാളം പറഞ്ഞ പോലെ വിസ അയിച്ചു തന്നാല്‍ വേണേല്‍ വന്നു കാണാം!

 
At October 25, 2006 12:23 AM, Blogger റീനി said...

സപ്തവര്‍ണ്ണങ്ങള്‍, ഞാന്‍ സിംഗപ്പൂരില്‍ വന്നപ്പോള്‍ അന്നവിടെ ORCHID FESTIVAL അങ്ങനെയെന്തോ നടക്കുകയായിരുന്നു. പൂക്കള്‍ കണ്ട്‌ കണ്ണുതള്ളിപ്പോയില്ലേയന്ന്‌.

 
At October 25, 2006 12:38 AM, Blogger Unknown said...

റിനി,
ഓര്‍ക്കിഡുകളെ പിടിച്ച് ബ്ലോഗിലിടാന്‍ ആഗ്രഹിച്ചിരിക്കുവാ ഞാന്‍! ഒരു അഡാപ്റ്ററ് മേടിക്കണം ( സാദാ ലെന്‍സ് മാക്രോ ആക്കാന്‍), അന്നിട്ട് നേരെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക്, ഓര്‍ക്കിഡുകളുടെ നെഞ്ചത്ത് എന്റ്റെ മാക്രോ പരീക്ഷണങ്ങള്‍,പഠനം, ഇനിയും കണ്ണ് തള്ളിക്കും! :)

പക്ഷെ എന്ന് നടക്കും എന്നു കണ്ടറിയണം!

 
At October 25, 2006 12:58 AM, Blogger Rasheed Chalil said...

നല്ല ചിത്രങ്ങള്‍.

അപ്പോള്‍ റീനിയും ക്യാമറവാങ്ങിച്ചു അല്ലേ... എല്ലാവരും കൂടി എന്നെകൊണ്ടും ക്യാമറ വാങ്ങിപ്പിക്കും എന്ന് തോന്നുന്നു.

 
At October 25, 2006 2:45 AM, Blogger സുല്‍ |Sul said...

ഇതെന്താ ബ്ലോഗ് ഫുള്‍ കളര്‍ഫുള്‍ ആണല്ലോ. രണ്ടാമത്തെ പടം സുസൂപ്പര്‍.

നന്ദി റിനി.

 
At October 25, 2006 3:27 AM, Blogger പാച്ചു said...

American ശിശിരങ്ങള്‍ ഇത്രമേല്‍ സുന്ദരമൊ?

ന്തിനാപ്പൊ ഈ സയിപ്പന്മാര്‍ ഇവിദെ വരണതു ആവൊ?

പകരം തരാന്‍ ഇവിദെ IIT Campus-ലെയ്‌ വാകമരങ്ങല്‍ മാത്രെ ഉള്ളൂ,
ആ പിന്നെ ഭാങ്ങിന്‍(കറുപ്പ്‌) തോട്ടവും..

മതിയൊ ആവൊ??

 
At October 25, 2006 6:17 AM, Blogger Siju | സിജു said...

മനോഹരമായ കാഴ്ച തന്നെ
പക്ഷേ, ചിലതെല്ലാം വെറുതെയങ്ങ്‌ എടുത്തതു പോലെയായി പോയി. കുറച്ചു കൂടി നന്നാക്കാമായിരുന്നില്ലേ..
പറയുന്നതു കേട്ടാല്‍ തോന്നും ഞാനങ്ങു കൊമ്പത്തെ ആളാണെന്ന്.. ഞാന്‍ എടുത്താല്‍ ഇതിന്റെ ഏഴയലത്തു പോലും വന്നെന്നു വരില്ല. വിമര്‍ശിക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.
പിന്നെ ഞാന്‍ വരണമെന്നുണ്ടെങ്കില്‍ വിസ മാത്രം പോര, ടിക്കറ്റും വേണം

 
At October 25, 2006 8:01 AM, Blogger റീനി said...

പച്ചാളം കുട്ടി, എന്റെ തൊടിയിലെ ശിശിരകാല വര്‍ണ്ണമേളയില്‍ സംബന്ധിച്ചതിന്‌ നന്ദി.

പച്ചാളത്തിന്‌ റീനിച്ചേച്ചി വീസക്ക്‌ അപേക്ഷിക്കുന്നുണ്ട്‌.

ബൂലോഗരേ, ഞാനൊരു സാദാ ക്യാമറകൊണ്ട്‌ കുറച്ച്‌ സാദാ പടങ്ങള്‍ എടുത്തതാണേ. Professional photographer അല്ലേ.

 
At October 25, 2006 8:08 AM, Blogger ലിഡിയ said...

കണ്ടിട്ട് കൊതിയാവുന്നു..

സത്യം റീനി

എല്ലാ‍ം സേവ് ചെയ്തൂട്ടോ, പരാതിയില്ലല്ലോ..

-പാര്‍വതി.

 
At October 25, 2006 8:09 AM, Blogger കുറുമാന്‍ said...

നല്ല ഭംഗിയുള്ള ചിത്രങ്ങള്‍....മനോഹരമായ സ്ഥലം.

എന്നാണാവോ, ഈ സ്ഥലങ്ങളൊക്കെ ഒന്നു സന്ദര്‍ശിക്കാന്‍ പറ്റുക. അടുത്ത ജന്മത്തിലെങ്കിലും പറ്റുമായിരിക്കും.

 
At October 25, 2006 8:29 AM, Blogger Aravishiva said...

റീനീ...മനോഹരമായ ചിത്രങ്ങള്‍...കഭി അല്‍‌വിദ നാ കെഹനയിലെ ഗാനരൊഗങ്ങള്‍ ഓര്‍മ്മവന്നു...ഇനിയും പോരട്ടെ...

 
At October 25, 2006 8:35 AM, Blogger thoufi | തൗഫി said...

വര്‍ണ്ണങ്ങളുടെ പൂക്കാലമോ,
അതോ പൂക്കളുടെ പെരുമഴക്കാലമോ..?
ഏതായാലും എനിക്കിഷ്ടമായി

റീനിയുടെ വീടിനു ചുറ്റും ഇപ്പോള്‍
വര്‍ണ്ണങ്ങളുടെ മേളം.ഇവിടെ "വീടി"നു ചുറ്റും നോക്കിയാല്‍ മണ്‍കട്ട അടുക്കിവെച്ചപോലുള്ള
കുറെ കെട്ടിടങ്ങളും അതിനു മുകളില്‍
അയലില്‍ തോരാനിട്ട കുറച്ച്‌ വസ്ത്രങ്ങളും
മാത്രം കാണാം.

ശിശിരകാല ചിത്രങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാമല്ലോ.,അല്ലേ?

 
At October 25, 2006 9:15 AM, Blogger Kiranz..!! said...

എന്റെ ദൈവമേ..ഇത്രെം മനോഹരമായ സ്ഥലത്ത് ജീവിക്കാന്‍ സമ്മതിക്കുമോ ?? ഇവിടുന്നെങ്ങാണ്ടല്ലെ പണ്ട് ആദാം അണ്ണനെം ഹവ്വേച്ചിയെം ,ഇനി മേലാല്‍ നീ ഈ ഏരിയ കണ്ടു പോയേക്കരുതെന്ന് പറഞ്ഞ് ഓടിച്ചത് ??

റീനി സഖാവെങ്ങനെ ഇവിടെത്തിപ്പെട്ടു ??

 
At October 25, 2006 9:16 AM, Blogger മലയാളം 4 U said...

കൊഴിഞ്ഞ ഇലകള്‍ക്കു പോലും എന്തു ഭംഗി!!

 
At October 25, 2006 10:20 AM, Blogger Unknown said...

ആഹാ,
പിടികിട്ടി! റീനി ചേച്ചിയും ആദിയും ഒരേ സ്റ്റുഡിയോയില്‍ നിന്നാ ഫോട്ടോസ് വാങ്ങിയത് അല്ലേ? അവിടെ റിഡക്ഷന്‍ സേല്‍ വല്ലതും ഉണ്ടായിരുന്നോ? :-)

(ഓടോ: നല്ല ഭംഗിയുണ്ട്)

 
At October 25, 2006 11:08 PM, Blogger റീനി said...

ദിവാസ്വപ്നമേ, കുറച്ചുപടങ്ങള്‍ എടുത്ത്‌ ചെറിയൊരു adjustment നടത്തി നോക്കി ബ്ലോഗില്‍ ഇട്ടതാണേ.
ഉപദേശത്തിന്‌ നന്ദി. ഇനി ശ്രമിക്കാം. ഇവിടെ ഇതുവരെ ഫ്രീസിംഗ്‌ എത്തിയില്ല. നിങ്ങളെടുത്ത പടങ്ങള്‍ക്കായി റീനിച്ചേച്ചി കാത്തിരിക്കുന്നു.

ലാപുട, നന്ദി. ലാപുടയുടെ കവിതപോലെ മനോഹരമാണ്‌ എന്റെ പറമ്പിലെ മരങ്ങളുടെ വര്‍ണ്ണങ്ങള്‍.

കൂമന്‍സ്‌, നന്ദി. ചിലമരങ്ങള്‍ ഇപ്പോഴും പച്ചയാണ്‌. ചിലത്‌ ഇലകള്‍ പൂണ്ണമായും കൊഴിച്ചു. കൗമാരത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികളെപ്പോലെയാണ്‌, അവര്‍ക്ക്‌ തോന്നുമ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക.

ദില്‍ബാസുരാ, നന്ദി. സമ്മറില്‍ ഫോട്ടോസ്‌ വാങ്ങിയതുകൊണ്ട്‌ ആദിക്ക്‌ സെയില്‍ പ്രൈസിന്‌ കിട്ടി. ഫോളില്‍ വാങ്ങിയതുകൊണ്ട്‌` എനിക്ക്‌ ഫുള്‍ പ്രൈസ്‌ കൊടുക്കേണ്ടി വന്നു. വെറുതെ പറഞ്ഞതാണേ. ഞായറാഴ്ച്ച പറമ്പിലൂടെ നടന്നപ്പോള്‍ എടുത്തതാണ്‌.

 
At October 26, 2006 7:29 AM, Blogger റീനി said...

അനംഗാരി, നന്ദി. റീനിയോ ആദിയോ ആവണ്ടാ, അനംഗാരിയായി നിന്നാല്‍ മതി. ഞങ്ങള്‍ക്ക്‌ കവിത കേള്‍ക്കേണ്ടേ?

നളന്‍, നന്ദി. സ്ഥലം അതുതന്നെ. പ്രകൃതീരമണീയമായ ചെറിയൊരു സുന്ദരടൗണ്‍.

നന്ദി, സപ്താ. ഓര്‍ക്കിഡുകളുടെ പടങ്ങള്‍ ഇടുമല്ലോ താമസിയാതെ.

ഇത്തിരിവെട്ടമേ നന്ദി. പഴയ ക്യാമറയാണ്‌. പടങ്ങള്‍ പുതിയത്‌ എന്നുമാത്രം.

സുല്‍, നന്ദി. രണ്ടാമത്തെ പടം എനിക്കും ഇഷ്ടായി. ജാപ്പനീസ്‌ വിളക്കുകള്‍ എനിക്ക്‌ എന്നും പ്രിയപ്പെട്ടവ.

 
At October 26, 2006 8:58 PM, Blogger റീനി said...

പാച്ചു, നന്ദി. IIT ഏതുക്യാമ്പസിലാണ്‌? എന്റെ സഖാവില്‍നിന്നും മദ്രാസ്‌ ക്യാമ്പസിനെക്കുറിച്ച്‌ കേള്‍ക്കാറുണ്ട്‌.
വാകമരങ്ങള്‍ സുന്ദരിമാരല്ലന്നാരുപറഞ്ഞു?

സിജു, നന്ദി. ഞാന്‍ വെറുതെയെടുത്ത ചിത്രങ്ങള്‍ അല്ലേ? അടുത്ത ശിശിരത്തില്‍ ടെക്‌നിക്കുപഠിച്ച്‌ പടം പിടിക്കാം. ഇങ്ങോട്ടു വരാന്‍ റ്റിക്കറ്റ്‌ വേണമെന്നോ? വളരെ എളുപ്പമല്ലേ? ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ തരു.

പാര്‍വതി, നന്ദി. സൂക്ഷിച്ച്‌ വച്ചോളു.

കുറുമാനെ, നന്ദി. ഈ ജന്മത്തില്‍ തന്നെ വരു, അടുത്ത ജന്മം ആരറിഞ്ഞു?

 
At October 26, 2006 9:48 PM, Blogger റീനി said...

അരശിവാ, നന്ദി. ആ മൂവി കണ്ടിട്ടില്ലല്ലോ.

മിന്നാമിനുങ്ങേ, നന്ദി. എന്തു ചെയ്യാം, സിറ്റിയിലെല്ലാം കെട്ടിടങ്ങളുടെ കാടായിപ്പോയില്ലേ? എന്നാലും നാട്ടിന്‍പുറമിപ്പോഴും സുന്ദരമല്ലേ?
ഞാന്‍ പണ്ടുമുതലേ പ്രകൃതിയുമായി പ്രണയത്തിലാണ്‌. രാവിലെ ഒരുകപ്പുചായയുമായി പുറത്തേക്ക്‌ നോക്കിനില്‍ക്കുന്നത്‌ ഒരു ഹരമാണ്‌.

കിരണ്‍സെ, നന്ദി. ഞാനിന്നലെമുതല്‍ ഈ കാട്ടിലെല്ലാം ആദാമണ്ണനെയും ഹവ്വച്ചേച്ചിയയും തിരഞ്ഞു നടക്കുന്നു. കണ്ടുകിട്ടിയാല്‍ വിളിച്ചുപറയാം.

നന്ദി, മലയാളം 4 U.

ദില്‍ബാസുരാ നന്ദി. ഇനി അടുത്തസെയിലിനായി കാത്തിരിക്കുന്നു. ആദി വാങ്ങുന്നതിനുമുമ്പ്‌ ഫോട്ടോയെല്ലാം എനിക്ക്‌ മൊത്തമായി വാങ്ങണം.

 
At October 28, 2006 4:18 PM, Blogger Unknown said...

ശിശിരകാലവര്‍ണങ്ങള്‍ നന്നായിട്ടുണ്ട്.
ഫാള്‍ സീസണ്‍ ഏറ്റവും മനോഹരമാകുന്നത് ന്യൂ ഹാംഷയറില്‍ ആണെന്ന് അവിടെ താമസിച്ചിരുന്ന ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. എപ്പോഴെങ്കിലും ഒന്നു പോകണം.
ഇവിടെയൊന്നും കടുത്ത നിറങ്ങളില്ല.
ആകെ മഞ്ഞ മാത്രം.

 
At October 29, 2006 12:59 AM, Blogger വേണു venu said...

ശിശിരകാലവര്‍ണ്ണങ്ങള്‍ നന്നായിരിക്കുന്നു.
ആറാമത്തെ ഫോട്ടോയുടെ ചുവട്ടില്‍ കേരളത്തിന്‍റെ ഒരു പ്രതീതി. മനോഹരം.

 
At October 29, 2006 1:01 AM, Blogger വേണു venu said...

This comment has been removed by a blog administrator.

 
At October 29, 2006 1:28 AM, Blogger Adithyan said...

ഞാന്‍ ഇവിടെയെങ്ങാണ്ടൊരു കമന്റിട്ടതാരുന്നല്ലാ... ഇപ്പ കാണുന്നില്ല. സത്യമായിട്ടും ഞാന്‍ വെള്ളമടിച്ചോണ്ടല്ല കമന്റ് ചെയ്യുന്നെ.

നല്ല ഫോട്ടോസ്.

 
At October 29, 2006 11:45 PM, Blogger സു | Su said...

ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി :)

 
At October 30, 2006 2:52 AM, Anonymous Anonymous said...

നന്നായിരിക്കുന്നു,നല്ല ചിത്രങ്ങള്‍,മനോഹരമായ സ്ഥലം.

 
At October 30, 2006 6:29 AM, Blogger മുസ്തഫ|musthapha said...

അടിപൊളി ചിത്രങ്ങള്‍!




ദുബായിലെ ഈന്തപ്പനകളൊക്കെ എന്നാണാവോ ഇലകള്‍ പൊഴിക്കുക :)

 
At November 05, 2006 11:45 AM, Blogger തറവാടി said...

അടുത്തടുത്ത് കണ്ടപ്പോള്‍ , പൊസ്റ്റ് മാറിയതില്‍ ക്ഷമിക്കുക , ഞാനീ പൊസ്റ്റാണുദ്ദേശിച്ചത്

 
At January 07, 2007 9:34 PM, Blogger Yamini said...

റീനി,
ഇപ്പൊഴാണു പടങ്ങള്‍ കണ്ടത്‌. ന്യൂ ഇംഗ്ലണ്ട്‌ എത്ര ഭംഗിയാണു കാണാന്‍..

Happy New Year to you and your family

 
At April 10, 2007 11:48 PM, Blogger :: niKk | നിക്ക് :: said...

റിയലി സൂപ്പര്‍ബ് !

 
At April 11, 2007 12:00 AM, Blogger അപ്പു ആദ്യാക്ഷരി said...

Nice...this is GOD's OWN COUNTRY..!!

 

Post a Comment

<< Home