പുതുവത്സരാശംസകള്‍
ഓരോ മണല്‍ത്തരിയെയും നമുക്ക് സ്പര്‍ശിക്കാനാവില്ല,ഓരോ പുല്‍ക്കൊടിയെയും നമുക്ക് തലോടാനാവില്ല. അനന്തമായ സാധ്യതകളിലേക്കുള്ള നമ്മുടെ കുതിപ്പിനിടയില്‍ വഴിയോരത്ത് ഒരു നിമിഷം നില്‍ക്കൂ. ഭൂമിയുടെ കനിവില്‍, അരുമയായൊരു തലോടലിനായി, മൃദുലമായൊരു സ്പര്‍ശനത്തിനായി കാത്തിരിക്കും ഒരുകൂട്ടം പുല്‍ക്കൊടികളുണ്ടാവാം. പ്രപഞ്ചം വഴി തെളിക്കുമീ യാത്രയില്‍, ഒരു പക്ഷെ മടങ്ങുവാന്‍ വഴിമറന്നേക്കും ഈ യാത്രയില്‍, നാം ഒന്നുമല്ല, നമുക്കൊന്നുമില്ല, കൂടെക്കൊണ്ടുനടക്കുവാന്‍ ഹൃദയത്തില്‍ ഒരു പിടി സ്നേഹം മാത്രം. ആ സ്നേഹം നേടിയെടുക്കൂ, പങ്കു വെക്കൂ.........
പുതുവത്സരാശംസകള്‍!




3 Comments:
പ്രപഞ്ചം വഴി തെളിക്കുമീ യാത്രയില്‍, ഒരു പക്ഷെ മടങ്ങുവാന്‍ വഴിമറന്നേക്കും ഈ യാത്രയില്‍, നാം ഒന്നുമല്ല, നമുക്കൊന്നുമില്ല, കൂടെക്കൊണ്ടുനടക്കുവാന്‍ ഹൃദയത്തില്‍ ഒരു പിടി സ്നേഹം മാത്രം. ആ സ്നേഹം നേടിയെടുക്കൂ, പങ്കു വെക്കൂ.........
പുതുവത്സരാശംസകള്‍!
നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
പുതുവത്സരാശംസ കൊള്ളാം !
Post a Comment
Links to this post:
Create a Link
<< Home