പനയോലകള്‍

Tuesday, January 18, 2011

മഞ്ഞിന്റെ പട്ടുടുത്ത്‌....

കഴിഞ്ഞ ആഴ്ചയിലെ സ്നോസ്റ്റോമിന്റെ ദൃശ്യങ്ങള്‍.



ഇവിടെ ഡെക്കില്‍ എവിടെയൊ ഒരു മേശ ഉണ്ടായിരുന്നു


ഡ്രൈവേ കണ്ടെടുക്കുവാനുള്ള ശ്രമത്തില്‍



ഡ്രൈവേ ശരിയായി. ഏപ്രില്‍ വരെ കാത്തിരുന്നാല്‍ സ്നൊ താനെ ഉരുകി പ്യൂപ്പയായി കിടക്കുന്ന വാന്‍ പുറത്ത്‌ വന്നുകൊള്ളും.

9 Comments:

At January 18, 2011 1:18 AM, Blogger റീനി said...

മഞ്ഞിന്റെ പട്ടുടുത്ത്‌....
കഴിഞ്ഞ ആഴ്ചയിലെ സ്നോസ്റ്റോമിന്റെ ദൃശ്യങ്ങള്‍.

 
At January 19, 2011 9:54 PM, Blogger പാഞ്ചാലി said...

Nice Pics!!!

റീനി ഗൂഗിൾ ബസ്സിലില്ലേ?
അവിടയല്ലേ പഴയതാരങ്ങളെല്ലാമിപ്പോൾ അർമാദിക്കുന്നത്! കണ്ടില്ല അതിനാൽ ചോദിച്ചതാ! :)

 
At January 23, 2011 12:08 AM, Blogger മൻസൂർ അബ്ദു ചെറുവാടി said...

മഞ്ഞു കാലവും മഞ്ഞു ചിത്രങ്ങളും കൊതിപ്പിക്കുന്നു.

 
At January 24, 2011 4:16 AM, Blogger നിരക്ഷരൻ said...

എന്റമ്മോ എന്തായീ കാണുന്നത്.
അല്ലേൽ തന്നെ നിങ്ങൾ ഒരു കാട്ടിൽ ഒറ്റയ്ക്കാണ്. അതും പോരാഞ്ഞ് ഇങ്ങനെ മഞ്ഞ് വീണാൽ എന്താകും കഥ.

 
At February 06, 2011 11:49 AM, Blogger chithrakaran:ചിത്രകാരന്‍ said...

മൊത്തം ഐസ്ക്രീം മയം !!! ചെറിയൊരു കഷ്ണം കിട്ടാന്‍ പോലും മനുഷ്യരിവിടെ കൊതിച്ചിരിക്കുമ്പോള്‍
പറംബിലടക്കം ഐസ്ക്രീം ഉണ്ടാക്കുന്ന ദൂര്‍ത്തിനെ എന്തു വിളിക്കണം :)

 
At February 06, 2011 3:20 PM, Blogger ജോയ്‌ പാലക്കല്‍ - Joy Palakkal said...

മഞ്ഞിന്റെ പട്ടുടുത്ത്‌....
മനോഹരമായിരിക്കുന്നു..

ആശംസകളോടെ..

 
At February 19, 2011 9:41 AM, Blogger M. Ashraf said...

മരുഭൂമയില്‍ മഴ കൊതിച്ചിരുന്നപ്പോള്‍ ഇവിടെ അതെത്തിയത് ദുരിതങ്ങളുമായി. ഒറ്റ ദിവസമേ മഴ പെയ്തുള്ളൂ. ജിദ്ദയെ അതു ദുരിതമയമാക്കി. കാലാവസ്ഥാ വ്യതിയാനത്തില്‍ മഞ്ഞുവീഴ്ച കൂടുന്നുണ്ടോ അവിടെ. ചിത്രങ്ങള്‍ കണ്ടപ്പോള്‍. മഞ്ഞു നീക്കി വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ മത്രം പാതയൊരുക്കുന്ന ഹോളിവുഡ് സിനിമയിലെ ദൃശ്യമാണ് ഓര്‍മ വന്നത്. പിന്നെ മഞ്ഞിന്റെ ജനസംഖ്യാ പ്രത്യാഘാതങ്ങളെ കുറിച്ച് ഈയിടെ ഒരു കുറിപ്പും വായിച്ചു.
അഭിനന്ദനങ്ങള്‍.

 
At March 04, 2011 7:03 AM, Blogger Naseef U Areacode said...

സൗന്ദര്യത്തോടൊപ്പം അല്പ്പം അലോസരമുണ്ടാക്കുന്ന ചിത്രങ്ങള്‍, അവിടെയുള്ള ജീവിതം ആലോചിക്കുമ്പോഴാണ് ഈ ബുദ്ധിമുട്ടു.....
നന്ദി.. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത ചിത്രങ്ങള്‍ പരിചയപ്പെടുത്തിയതിനു....
ആശംസകള്‍

 
At March 14, 2011 10:25 AM, Blogger ചാർ‌വാകൻ‌ said...

ദൈവം പ്രകൃതിയൊണ്ടാക്കിയപ്പോൾ ബാലൻസ് ചെയ്യാൻ മറന്നതായിരിക്കും.ഈ രണ്ടു മൂന്നു മാസം ചുട്ടു പൊള്ളുമ്പോ, ദാ ചുമ്മാതെ ഐസുകിടക്കുന്നു.ഇതേതാ നാട്.

 

Post a Comment

<< Home