പനയോലകള്‍

Thursday, May 19, 2011

‘ഔട്ട്സോര്‍സ്ഡ്’ എന്ന എന്റെ ചെറുകഥ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍

ഇവിടെ വൈദ്യശാസ്ത്രം സ്രഷ്ടാവാകുന്നു. രതിയുടെ നിർവൃതിയറിയാതെ ഭ്രൂണം ഒരു സ്ഫടികപാത്രത്തിൽ ജനിക്കുന്നു. ദൈവശാസ്ത്രത്തെ മറികടന്ന് ജാതിനോക്കാതെ, മതം മറന്ന്‌ ഭ്രൂണത്തെ പരസ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് മാറ്റുന്നു. തുടിക്കുന്ന ജീവൻ പൊക്കിൾക്കൊടി വളർത്തി ഒരന്യസ്ത്രീയുടെ ചോരയും ഊർജ്ജവും തന്നിലേക്ക് വലിച്ച് വളർന്നുവലുതാവുന്നു.

-എന്നിട്ടൊടുവിൽ കുട്ടിജനിക്കുമ്പോൾ, കൊച്ചുന്നാളിൽ നാരായണേട്ടൻ മാടക്കടയിലെ കുപ്പിഭരണിയിൽനിന്ന് നാരങ്ങാമുട്ടായി എടുത്തുകൊടുക്കുന്ന ലാഘവത്തോടെ സ്വന്തം മാതാവിന്‌ കൊടുക്കുന്നു- നിർമ്മലക്ക് ആ ഐഡിയയുമായി അത്ര യോജിക്കാനായില്ല.

അന്നുരാത്രി ഉറങ്ങുവാൻ കിടന്നപ്പോൾ പണ്ട് സയൻസ് ക്ലാസിൽ പഠിച്ച സെൽഡിവിഷ്യനുകൾ ഓർത്തെടുക്കുവാൻ ദിനേശൻ ശ്രമിച്ചു. ദിനേശന്‌ അവളോട് ചേർന്നുകിടക്കുവാൻ സങ്കോചം തോന്നി. അവളിപ്പോൾ വേറാരുടെയോ ആണന്നൊരു തോന്നൽ.


ഇവിടെ വായിക്കുക

സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ‘ഔട്ട്സോര്‍സ്ഡ്’ എന്ന എന്റെ ചെറുകഥ ‘റിട്ടേണ്‍ ഫ്ലൈറ്റ്’ എന്ന ചെറുകഥാസമാഹാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിപി പബ്ലിക്കേഷന്‍സ്- കോഴിക്കോട്-ഫോണ്‍ 0495 2700192, മൊബൈല്‍ - 9847262583, ഇന്ദുലേഖ.കോം, പുഴ.കോം എന്നിവിടങ്ങളില്‍ പുസ്തകം ലഭ്യമാണ്.

1 Comments:

At May 19, 2011 10:28 AM, Blogger റീനി said...

സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ‘ഔട്ട് സോര്‍സ്ഡ്’ എന്ന എന്റെ ചെറുകഥ.
ഭ്രൂണം സെറഗെറ്റ് മദേർസിന്റെ ഗർഭപാത്രത്തിലെത്തുംവരെയുള്ള ഘട്ടങ്ങൾ അവൾ വിവരിച്ചു കൊടുത്തു, ചേച്ചിപറഞ്ഞുകൊടുത്തതാവണം. ഇവിടെ വൈദ്യശാസ്ത്രം സ്രഷ്ടാവാകുന്നു. രതിയുടെ നിർവൃതിയറിയാതെ ഭ്രൂണം ഒരു സ്ഫടികപാത്രത്തിൽ ജനിക്കുന്നു. ദൈവശാസ്ത്രത്തെ മറികടന്ന് ജാതിനോക്കാതെ, മതം മറന്ന്‌ ഭ്രൂണത്തെ പരസ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് മാറ്റുന്നു. തുടിക്കുന്ന ജീവൻ പൊക്കിൾക്കൊടി വളർത്തി ഒരന്യസ്ത്രീയുടെ ചോരയും ഊർജ്ജവും തന്നിലേക്ക് വലിച്ച് വളർന്നുവലുതാവുന്നു.

-എന്നിട്ടൊടുവിൽ കുട്ടിജനിക്കുമ്പോൾ, കൊച്ചുന്നാളിൽ നാരായണേട്ടൻ മാടക്കടയിലെ കുപ്പിഭരണിയിൽനിന്ന് നാരങ്ങാമുട്ടായി എടുത്തുകൊടുക്കുന്ന ലാഘവത്തോടെ സ്വന്തം മാതാവിന്‌ കൊടുക്കുന്നു- നിർമ്മലക്ക് ആ ഐഡിയയുമായി അത്ര യോജിക്കാനായില്ല.

 

Post a Comment

Links to this post:

Create a Link

<< Home