വക്കാരി, നന്ദി. മാച്ച് ചെയ്യാഞ്ഞതുമൂലം സാന്‍റ്റാ കഴിഞ്ഞ വര്‍ഷം ചിമ്മിനിയുടെ അടുത്ത് ഇട്ടിട്ടു പോയ സോക്സാണെ ഞാന്‍ fire place ന് അടുത്ത് തൂക്കിയിട്ടിരിക്കുന്നത്.
അനംഗാരി, നന്ദി. നാളെ വരിക. എന്തായാലും വീടു നിറയെ നാളെ ആള്‍ക്കാരുണ്ട്. അപ്പോപ്പിന്നെ രണ്ടാളും കൂടിവന്നാല്‍ ഒരു പ്രശ്നവുമില്ല.
റീനി , ക്രിസ്തുമസ് ആശംസകള്‍!!!എല്ലാവര്‍ക്കും വേണ്ടി റീനി വീടൊരുക്കി, ക്രിസ്തുമസിനായി. അതുകൊണ്ട് ഇവിടേ വച്ച് ഞാന്‍ എല്ലാ ബൂലോകര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.:) ആരേയും വിട്ടിട്ടില്ല.
സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും, സന്തോഷത്തിന്റെയും തിരിനാളവുമായി എത്തിയ ഈ കൃസ്തുമസ് പ്രഭാതത്തില്‍ എല്ലാ ബൂലോഗര്‍ക്കും എന്റെ കൃസ്തുമസ് ആശംസകള്‍!
ഒരു സംശയം മാത്രം അത്തിക്കായയ്ക്കകത്തെ മക്ഷികയെപ്പോലെ (കട: രണ്ടാമൂഴം) ശല്യം ചെയ്യുന്നു. പണ്ടു പറയാറില്ലേ വീടു നിറയെ വാഴയും കപ്പയും ചേമ്പുമൊക്കെയാണെന്ന്; അതെവിടെ? :-)
മാധ്യമങ്ങള്‍ക്കുവേണ്ടി എഴുതുന്ന കഥകള്‍ ആദ്യം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാറില്ല. എന്റെ ബ്ലോഗില്‍ ഉള്ള കഥകള്‍ നാട്ടിലും ഇവിടെയുമായി മാസികകളില്‍ വന്നതാണ്. അടുത്തയിടക്ക് പ്രസിദ്ധീകരിച്ച കഥകള്‍ ഒരു ദിവസം പോസ്റ്റ് ചെയ്യണമെന്ന് വിചാരിക്കുന്നു. വരമൊഴിയില്‍ type ചെയ്യുവാനുള്ള മടിയാണ്.
38 Comments:
എന്റെ പുതിയ പോസ്റ്റ്. കൃസ്തുമസ്സിന് വീടൊരുങ്ങിയപ്പോള്‍.
ബൂലോഗര്‍ക്ക് കൃസ്തുമസ്സ് നവവത്സരാശംസകള്‍.
വീണ്ടും കണാന്‍ പറ്റിയതില്‍ വളരെ സന്തോഷം.
ക്രിസ്റ്റുമസ് ആശംസകള്‍.
This comment has been removed by a blog administrator.
റീനിയ്ക്കും കുടുംബത്തിനും ക്രിസ്തുമസ്- പുതുവര്‍ഷ ആശംസകള്‍.
ഒരുക്കങ്ങള്‍ ഒക്കെ അടിപൊളി ആയിട്ടുണ്ട്. കേക്ക് എനിക്കും തരണം. ഞങ്ങളുടെ ആഘോഷം ഒരു കൂട്ടുകാരിയുടെ വീട്ടില്‍ ആണ്.
കരീം മാഷിനും സൂവിനും ഒരുക്കങ്ങള്‍ കാണാനെത്തിയതിന് വളരെ നന്ദി. കൃസ്തുമസ്സ് തിരക്കിലാണ്. ദിവസ്സത്തിന് 30 മണിക്കൂര്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ചിലപ്പോള്‍ ചിന്തിക്കാറുണ്ട്.
റീനിച്ചേച്ചീയ്ക്കും ബാബുച്ചേട്ടനും മെറി ക്രിസ്തുമസ് & ഹാപ്പി ന്യൂ ഇയര്‍.
വെറുതെയിരുന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ പറ്റിയ ലൊക്കേഷനാണല്ലൊ. ചുമ്മാതല്ല റീനിച്ചേച്ചിയും ബ്ബാബുച്ചേട്ടനും നല്ലനല്ല കഥകളെഴുതുന്നത്.
:-)
റീനിയ്ക്കും കുടുംബത്തിനും ക്രിസ്തുമസ്- പുതുവര്‍ഷ ആശംസകള്‍.
വെരി വെരി മെറി ക്രിസ്തമസ്:)
(കുരുത്തക്കേട് കളിച്ചാ സാന്ത സമ്മാനം തരൂല്ല ട്ടോ)
qw_er_ty
റീനിചേച്ചിക്കും, ബാബുചേട്ടനും ക്രിസ്തുമസ് നവവത്സരാശംസകള്‍.
രേഷ്മ,
ഈ കാര്‍ട്ടൂണ്‍ ചിത്രം ഒന്നു കണ്ടു നോക്കിയേ
സാന്റാ വക സമ്മാനം കിട്ടും!
വീട്ടില്‍ ക്രിസ്തുമസ്സിന് ഞാന്‍ വരും.സാന്താ ക്ലോസിന്റെ രൂപത്തില്‍.അപ്പോള്‍ നല്ല കേക്കും, നല്ല വൈനും തരണം...
ജേക്കബിനും,റീനിക്കും, കുട്ടികള്‍ക്കും
ക്രിസ്ത്‌മസ്-നവവത്സര ആശംസകള്‍.
റീനിയ്ക്കും പനയോലക്കുടുംബത്തിനും ക്രിസ്‌മസ്-പുതുവത്സരാശംസകള്‍.
ക്രിസ്‌മസ് അപ്പൂപ്പന്മാര്‍ സോക്സിടാതെയാണോ തിരിച്ച് പോയത്? :)
നന്ദി, ദിവാ. കൃസ്തുമസ്സ് ഒരുക്കങ്ങള്‍ കാണാനെത്തിയതിന്. വല്ലതുമൊക്കെ കുത്തിക്കുറിക്കുവാന്‍ പറ്റിയ സ്ഥലമാണ്, ദിവാ പറയുന്നതുപോലെ.
നന്ദി, വേണു.
നന്ദി, രേഷ്മാ. ഇന്നു പാതിരാവരെ നല്ല കുട്ടിയാ. സാന്‍റ്റ വന്നുപോകും വരെ.
നന്ദി, യാത്രമൊഴി. പവിത്രക്കുട്ടിക്ക് സമ്പാദിച്ച് വച്ചിരിക്കുന്ന കാര്‍ട്ടൂണുകളിലൊന്നാണോ?
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒരു വെരി മെറി കൃസ്തുമസ്സ്!
ഹായ്!
നല്ല കൃസ്തുമസ് ട്രീ..നല്ല വീട്..
റീനിക്കും കുടുംബത്തിനും എന്റെ കൃസ്തുമസ് നവവത്സരാശംസകള്‍...
:-)
[ഓ.ടോ : തൂണുള്ള വീടുകള്‍ എനിക്ക് ഭയങ്കര ഇഷ്ടാ..എന്റെ വീട്ടില്‍ ഞാനുള്ളത് കാരണം തൂണുകള്‍ വേണ്ടാന്ന് വച്ചു. :-(]
വക്കാരി, നന്ദി. മാച്ച് ചെയ്യാഞ്ഞതുമൂലം സാന്‍റ്റാ കഴിഞ്ഞ വര്‍ഷം ചിമ്മിനിയുടെ അടുത്ത് ഇട്ടിട്ടു പോയ സോക്സാണെ ഞാന്‍ fire place ന് അടുത്ത് തൂക്കിയിട്ടിരിക്കുന്നത്.
അനംഗാരി, നന്ദി. നാളെ വരിക. എന്തായാലും വീടു നിറയെ നാളെ ആള്‍ക്കാരുണ്ട്. അപ്പോപ്പിന്നെ രണ്ടാളും കൂടിവന്നാല്‍ ഒരു പ്രശ്നവുമില്ല.
അരവിന്ദാ, നന്ദി. തൂണുകള്‍ എനിക്കും ഇഷ്ടമാണ്. അരവിന്ദനെ പൊണ്ണത്തടിയാ എന്ന് ഞാന്‍ വിളിക്കുകയല്ല, ഇതാണോ ഉദ്ദേശിച്ചത്? "പൊണ്ണത്തടിയനെ എന്തിനുകൊള്ളാം? വല്ല്യ പെരക്കൊരു തൂണിനു കൊള്ളാം"
റീനി , ക്രിസ്തുമസ് ആശംസകള്‍!!!എല്ലാവര്‍ക്കും വേണ്ടി റീനി വീടൊരുക്കി, ക്രിസ്തുമസിനായി. അതുകൊണ്ട് ഇവിടേ വച്ച് ഞാന്‍ എല്ലാ ബൂലോകര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.:) ആരേയും വിട്ടിട്ടില്ല.
ക്രിസ്തുമസ്സ് ആശംസകള്‍, റീനിക്കും കുടുംബത്തിന്നും നേരുന്നു.. ഒപ്പം പുതുവത്സരാംശംസകളും
This comment has been removed by a blog administrator.
നന്ദി, ബിന്ദു. നന്ദി, കുറുമാന്‍, വീട് സന്ദര്‍ശിച്ചതിന്. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രത്യേക ക്ഷണനം ഉണ്ട്. ബിന്ദു കാനഡയില്‍ എവിടെയാണ്?
നാളത്തേക്ക് കുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. മെനു, മട്ടണ്‍ ബിരിയാണി, ബീഫ് ഉലര്‍ത്തിയത്....പിന്നെ.....
എല്ലാവര്‍ക്കും കൃസ്തുമസ്സ് ആശംസകള്‍!
ബിന്ദു, ക്ഷമാപണം.
ങേ.. എന്തിനാ റീനി?? വെറുതെ കിട്ടിയാലും ക്ഷമ ഞാന്‍ വെറുതെ മേടിക്കില്ല.:)ഞാന്‍ ടൊറോന്റൊ.
ക്ഷണനം എനിക്കു പേടിയാ. :)
qw_er_ty
സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും, സന്തോഷത്തിന്റെയും തിരിനാളവുമായി എത്തിയ ഈ കൃസ്തുമസ് പ്രഭാതത്തില്‍ എല്ലാ ബൂലോഗര്‍ക്കും എന്റെ കൃസ്തുമസ് ആശംസകള്‍!
ബൂലോഗര്‍ക്ക് പുതുവത്സരാശംസകള്‍!!!
കഴിഞ്ഞ വര്‍ഷത്തെ യാത്രയില്‍ വീട്ടാത്ത കടങ്ങളുടെയും, നിറവേറപ്പെടാത്ത കടമകളുടെയും, കണ്ടു കൊതിതീരാത്ത സ്വപ്നങ്ങളുടെയും കണക്കെടുക്കും സമയം.
പുതുവര്‍ഷത്തിന്റെ തുടക്കം. പുതിയ വാഗ്ദാനങ്ങളുടെ സമയം.ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടട്ടെ, ജീവിതം ധന്യമാകട്ടെ.
ഒരു സംശയം മാത്രം അത്തിക്കായയ്ക്കകത്തെ മക്ഷികയെപ്പോലെ (കട: രണ്ടാമൂഴം) ശല്യം ചെയ്യുന്നു. പണ്ടു പറയാറില്ലേ വീടു നിറയെ വാഴയും കപ്പയും ചേമ്പുമൊക്കെയാണെന്ന്; അതെവിടെ? :-)
ഈ സാധനമാണോ “ഔദുംബരത്തില്‍ മശകത്തിന്നു തോന്നും...” എന്നു ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നതു പാപ്പാനേ?
ഞാനുമതു ചോദിക്കണമെന്നു കരുതിയതായിരുന്നു. വാഴ,നെല്ല്.. കൂട്ടത്തില്‍ കരടിയേയും കാണണം.:)വീടിനു പുറകിലുള്ള കാട് നല്ല ഭംഗിയുണ്ട്.
(ഉമേഷേ, എന്നെ ചീത്തവിളിച്ചതാണോ? :-))
റീനീ, നല്ല അടിപൊളിവീട് എന്നു പറയാന് വിട്ടുപോയി...
പാപ്പാനെ, എവിടെയായിരുന്നു എത്രയും നാള്‍?
പോസ്റ്റ്ചെയ്തിരിക്കുന്ന പടത്തില്‍ കാണുന്നത് മനുഷ്യര്‍ക്ക് ഇരിക്കുവാനുള്ള മുറിയാണ്.
പടത്തിന്റെ വലതുവശത്ത് skylight ന്റെ അടിയില്‍ കാണുന്നത് പാപ്പാന്റെ പ്രായമുള്ള ഒരു Jade ചെടിയാണ്. വെട്ടിച്ചെറുതാക്കി വച്ചിരിക്കയാണ്.
കാടും പടര്‍പ്പും, കപ്പയും, ചേനയും ഒക്കെ വളരുന്നത് വേറൊരു മുറിയില്‍. ഒരിക്കല്‍ പടമെടുത്ത് പോസ്റ്റ് ചെയ്യാം.
ബിന്ദു, കരടി പിന്നെ വന്നില്ല. പകരം എന്റെ പടം ഇട്ടാല്‍ മതിയോ?
ഉമേഷ്, സംസ്കൃതത്തില്‍ ചീത്ത വിളിച്ചതാണോ? ഔദുംബരം എന്റെ നിഘണ്ടുവില്‍ ഇല്ലല്ലോ.
Hi Rini..
I am jealous of you..seeing the beautiful "kaadu " near ur house.
Thanks for sharing all the photos..
Wish you happy & prosperous 2007
I had sent u a mail..hope u'll see that .
rgds
പ്രിയംവദ
qw_er_ty
ഔദുംബരം അത്തിക്കായ് തന്നെ. മശകം കൊതുകും. പാപ്പാന്‍ പറഞ്ഞ മക്ഷിക ഈച്ചയാണു്.
ഹരിനാമകീര്‍ത്തനം ചെറുപ്പത്തില്‍ കേട്ടതാണു്. ഇങ്ങനെ മറ്റോ ആണു് ആ പദ്യം:
ഔദുംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേ കദാപി സുഖമില്ലെന്ന തത്‌പരിചു
ചേതോവിമോഹിനി (?) മറയ്ക്കായ്ക മായ തവ
ദേഹോऽഹമെന്നിവയില്‍ നാരായണായ നമഃ
ഇടയില്‍ അ, ആ, ഇ, തുടങ്ങിയ അക്ഷരങ്ങളില്‍ തുടങ്ങുന്ന പദ്യങ്ങളുണ്ടു്. ഇതു “ഔ”വില്‍ തുടങ്ങുന്ന പദ്യമാണു്.
റീനിയുടെ കയ്യില്‍ ഏതു നിഘണ്ടുവാണുള്ളതു്?
പാപ്പാനെ, എവിടെയായിരുന്നു എത്രയും നാള്‍?
“ബ്ലോഗാറുമാസം, ജോബാറുമാസം, ജേഴ്സിക്കടല്‍ക്കരെ താമസം” എന്ന പാട്ടുകേട്ടിട്ടില്ലേ? :-)
പടത്തിന്റെ വലതുവശത്ത് skylight ന്റെ അടിയില്‍ കാണുന്നത് പാപ്പാന്റെ പ്രായമുള്ള ഒരു Jade ചെടിയാണ്.
ആ ചെടിയ്ക്ക് പതിനേഴുവയസ്സുണ്ടെന്നു പറയുകയേ ഇല്ല കേട്ടോ:-)
ഉമേഷേ, എന്റെ കയ്യിലുള്ളത് പ്രൊഫ:ഈ.പി. നാരായണഭട്ടതിരിയുടെ നിഘണ്ടുവാണ്. എനിക്ക് ഉമേഷിന്റെ കമന്റ് വായിക്കുന്നതുവരെ ഇതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു.
പുനര്‍പരിശോധനയില്‍ വാക്ക് കണ്ടുകിട്ടി.
പാപ്പാനെ, പാരഡി ഇഷ്ട്ടായി. profile ല്‍ കാണുന്ന ആളെപ്പോലെ hybernate ചെയ്യുകയായിരുന്നോ? winter തുടങ്ങിയതല്ലേയുള്ളു?
മധുരമായാലും ഒരുപാടുതിന്നാല്‍ ചെടിക്കില്ലേ, അതുപോലെ ചിലപ്പോള്‍ ബ്ലോഗുലകവും ബോറായിത്തോന്നും. അന്നേരം ഞാന്‍ ഇവിടെനിന്ന് ഒളിച്ചോടുന്നു :-)
qw_er_ty
ഇത്തിരി വെട്ടമേ, തിരികെ എത്തിയോ? വെല്‍ക്കം ബാക്ക്.
അവധി അടിപൊളിയാക്കിയോ?
റീനി വൈകിയാണെങ്കിലും ക്രസ്തുമസ് നവവത്സരാശംസകള്‍.
അവധികഴിഞ്ഞ് തിരിച്ചെത്തി. ഒത്തിരി നൊമ്പരവുമായി.
റിനി,
ഈ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത്.പുഴയില്‍ വന്ന കഥ വായിച്ചു,ഇഷ്ടമായി.എന്തേ അത് ഇവിടെ പോസ്റ്റ് ചെയ്യാത്തത്?
Siji, 'പനയോലകള്‍' സന്ദര്‍ശിച്ചതിന് വളരെ നന്ദി.
മാധ്യമങ്ങള്‍ക്കുവേണ്ടി എഴുതുന്ന കഥകള്‍ ആദ്യം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാറില്ല. എന്റെ ബ്ലോഗില്‍ ഉള്ള കഥകള്‍ നാട്ടിലും ഇവിടെയുമായി മാസികകളില്‍ വന്നതാണ്. അടുത്തയിടക്ക് പ്രസിദ്ധീകരിച്ച കഥകള്‍ ഒരു ദിവസം പോസ്റ്റ് ചെയ്യണമെന്ന് വിചാരിക്കുന്നു. വരമൊഴിയില്‍ type ചെയ്യുവാനുള്ള മടിയാണ്.
വീണ്ടും നന്ദി, Siji.
ഹായ്....എന്താ ഒരു ഭംഗി...നിങ്ങടെ ഒക്കെ മനസ്സ് പോലെ തിലങ്ങുന്നല്ലൊ..ഇവിടെ ഡെല്‍ഹിയിലെ ട്രീകല്‍ക്ക് നിറം ചാരം... മനസുപോലെ
brijviharam.blogspot.com
Post a Comment
<< Home