ബൂലോഗര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍!
പുഴുങ്ങിയ മുട്ടകള്‍ക്ക് നിറം കൊടുത്ത് പല ചിത്രപ്പണികള്‍ ചെയ്ത് അലങ്കരിച്ചു വയ്ക്കുക അമേരിക്കയില്‍ ഈസ്റ്ററിന്റെ ആചാരമാണ്. ഈസ്റ്റര്‍ ബണ്ണി (മുയല്‍) ഈസ്റ്ററിന്റെ പ്രതീകമാണ്. അന്നുരാവിലെ ഈസ്റ്റര്‍ ബണ്ണി ബാസ്‌ക്കറ്റു നിറയെ മുട്ടായി വച്ചിട്ടു പോകുമെന്നും കളര്‍ ചെയ്ത മുട്ടകള്‍ വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ചു വെയ്ക്കുമെന്നും കുട്ടികള്‍ വിശ്വസിക്കുന്നു. ബണ്ണികള്‍ പുല്‍ത്തകടിയില്‍ മുട്ടയിട്ടിട്ട് പോകുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പല സംഘടനകളും 'ഈസറ്റര്‍ എഗ്ഗ് ഹണ്ട്' കുട്ടികള്‍ക്കായി പുല്‍ത്തകടികളില്‍ നടത്തുന്നത്. മുട്ടായികള്‍ നിറച്ച പ്ലാസ്റ്റിക്ക് മുട്ടകള്‍ പലയിടത്തായി ഒളിപ്പിച്ച് വച്ചിരിക്കും. ഏറ്റവും കൂടുതല്‍ മുട്ടകള്‍ കണ്ടെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും ഉണ്ടാകും.
എന്റെ വീട്ടില്‍ ഈ മുട്ടകള്‍ തലേ രാത്രി പല മുറികളിലായി ഒളിപ്പിച്ചു വയ്ക്കും. ഈസ്റ്ററിന്റെ അന്നുരാവിലെ കുട്ടികള്‍ മുട്ടകള്‍ തപ്പിയെടുക്കും. ഈ മുട്ടകള്‍ ഉപയോഗിച്ചാവും ബ്രേക്‍ഫസ്റ്റിനുള്ള മുട്ടക്കറി ഉണ്ടാക്കുക. ഇത് എന്റേതായ ഈസ്റ്റര്‍ ആചാരം.
ഈസ്റ്ററിന്റെ ചോക്കലേറ്റു മുട്ടകള്‍ ഞാന്‍ തിന്നു തീര്‍ക്കുന്നതിന് മുമ്പെ എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കുക എന്നതാണ് വീട്ടിലുള്ളവരുടെ ചലഞ്ച്.
അലങ്കരിച്ച മുട്ടകള്‍ക്ക് മോളോട് കടപ്പാട്.
19 Comments:
പുഴുങ്ങിയ മുട്ടകള്‍ക്ക് നിറം കൊടുത്ത് പല ചിത്രപ്പണികള്‍ ചെയ്ത് അലങ്കരിച്ചു വയ്ക്കുക അമേരിക്കയില്‍ ഈസ്റ്ററിന്റെ ആചാരമാണ്. ഈസ്റ്റര്‍ ബണ്ണി (മുയല്‍) ഈസ്റ്ററിന്റെ പ്രതീകമാണ്. അന്നുരാവിലെ ഈസ്റ്റര്‍ ബണ്ണി ബാസ്‌ക്കറ്റു നിറയെ മുട്ടായി വച്ചിട്ടു പോകുമെന്നും, കളര്‍ ചെയ്ത മുട്ടകള്‍ വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ചു വെയ്ക്കുമെന്നും കുട്ടികള്‍ വിശ്വസിക്കുന്നു.
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...!
റീനി, ഇത് ചോക്ല്റ്റ് മുട്ടകളാണോ?
ഇത് നമ്മുടെ നാട്ടിലില്ലാത്ത ഒരു ആചാരമാണല്ലോ ഈസ്റ്റര്‍ ബണ്ണിയും എഗ്ഗും എല്ലാം(ഇതിനു മതപരമായ എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല) ഏതായാലും രണ്ടുവരഷം മുമ്പ് മോള്‍ക്ക് ഞങ്ങളും ഇതുണ്ടാക്കിക്കൊടുത്തു. പക്ഷേ ഒറിജിനല്‍ മുട്ടയാണ് കളറ് ചെയ്തത്. മോള്‍ അതൊക്കെ പൊട്ടിച്ച് കാര്‍പ്പറ്റിലൊഴിച്ചു എന്നത് ആ ഈസ്റ്ററിന്റെ ബാക്കിപത്രം... ഓര്‍ക്കാന്‍ തമാശയുണ്ട്.എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.
ബൂലോഗര്‍ക്കെല്ലാം ഈസ്റ്റര്‍ ആശംസകള്‍! റിനിയുടെ മകള്‍ മുട്ടകള്‍ക്ക് നന്നായി നിറം കൊടുത്തിരിയ്ക്കുന്നു.....
അപ്പു, ഇത് ചോക്കലേറ്റ് മുട്ടയല്ല, പുഴുങ്ങിയ മുട്ടയില്‍ ഡിസൈന്‍ പെയിന്റ് ചെയ്തതാണ്.
അപ്പു, നന്ദി.
ഏവൂരാന്‍, നന്ദി
എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!
റിനി,
മൊട്ടയെടുത്താല്‍ വഴക്കുണ്ടാക്കുമോ?
സപ്തവര്‍ണ്ണങ്ങള്‍, നന്ദി.
മുട്ട എടുത്തോളു, വഴക്കുണ്ടാക്കില്ല. മുട്ട പൊട്ടിച്ചാല്‍ വഴക്കുണ്ടാക്കും.
പുള്ളി, നന്ദി. compliment മോള്‍ക്ക് കൊടുത്തേക്കാം.
ഈസ്റ്റര്‍ ആശംസകള്‍...!
മുട്ട യുടെ തോടൊക്കെ കളഞ്ഞ് മുട്ടക്കറി ഉണ്ടാക്കുകയാവും അല്ലെ .... അല്ലെങ്കില്‍ എനിക്കാ കളര്‍ മുട്ട വേനം , ഈ കളര്‍ മുട്ടവേണമെന്നൊക്കെ പറഞ്ഞ് ഫുള്‍ മുട്ടകള്‍ മുട്ടായിപോലെ ഞാന്‍ തട്ടിയേനെ...
kusruthikkutukka
റീനി..മുട്ടകളിലെ ചിത്രപ്പണികള്‍ മനോഹരമായിട്ടുണ്ട്.മോള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ റീനിയ്ക്കും,കുടുബത്തിനും എന്റെ ഈസ്റ്റര്‍ ആശംസകള്‍..
റീനിക്കും കുടുംബത്തിനും, മറ്റെല്ലാ ബുലോക അംഗങ്ങള്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.
മുട്ടയിലെ പെയിന്റ്ങ്ങ് നന്നായിരിക്കുന്നു.
റീനിക്കും കുടുംബത്തിനും തറവാടിയുടേയും വല്യമ്മായിയുടേയും പച്ചാനയുടേയും ആജുവിന്റേയും ഈസ്റ്റര്‍ ആശംസകള്‍
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...!
മുട്ടയിലെ ചിത്രപ്പണികള്‍ മനോഹരം.
ഈസ്റ്റര്‍ ആശംസകള്‍...!
ചാത്തനേറ് : മുട്ടമാത്രേയുള്ളൂ കേക്കില്ലേ? (കേള്‍ക്കില്ലേന്നല്ലേ)
ഈസ്റ്റര്‍ മുട്ടക്കറിയാശംസകള്‍!
ഈസ്റ്റര്‍ ആശംസകള്‍
+അങ്ങനെതന്നെയാവട്ടെ..........+
റീനിക്കും പനയോലക്കുടുംബത്തിനും ഈസ്റ്റര്‍ ആശംസകള്‍.
ഹാപ്പി ഈസ്റ്റര്‍ റീനീചേച്ചി, ബാബുച്ചേട്ടന്‍ & കുട്ടികള്‍സ്
ഇവിടെ ഈസ്റ്റര്‍ ആശംസിക്കാനുള്ളവരൊക്കെ വേഗം ആശംസിക്കുക, വിശാലമനസ്കന്‍ വന്നാല്‍ പിന്നെ ഒറ്റമുട്ട പോലും മിച്ചം കിട്ടില്ല :))
വൈകിയെങ്കിലും ഈസ്റ്റര്‍ ആശംസകള്‍
Post a Comment
<< Home