'മദേഴ്സ്‌ഡേ' ആശംസകള്‍!
ഈ ബൂലോഗത്തിലെ അമ്മമാര്‍ക്കെല്ലാം എന്റെ 'മദേഴ്സ്‌ഡേ' ആശംസകള്‍! അറിയാവുന്ന അമ്മമാര്‍ക്കെല്ലാം എന്റെ വക ഈ പൂക്കള്‍ കൊടുക്കു.അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പറ്റിയ ഒരു ദിവസം. രാവിലത്തെ ബെഡ് കോഫി കിട്ടാതെ ബെഡില്‍ നിന്നും എഴുന്നേല്‍ക്കില്ല എന്ന് വാശിപിടിക്കാവുന്ന നല്ലൊരു ദിവസം. (ചിലപ്പോള്‍ വൈകിട്ടുവരെ ആ കിടപ്പ് കിടക്കേണ്ടി വരും, എന്നെ പഴിചാരല്ലേ)
23 Comments:
ഈ ബൂലോഗത്തിലെ അമ്മമാര്‍ക്കെല്ലാം എന്റെ 'മദേഴ്സ്‌ഡേ' ആശംസകള്‍! അറിയാവുന്ന അമ്മമാര്‍ക്കെല്ലാം എന്റെ വക ഈ പൂക്കള്‍ കൊടുക്കു.
അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പറ്റിയ ഒരു ദിവസം. രാവിലത്തെ ബെഡ് കോഫി കിട്ടാതെ ബെഡില്‍ നിന്നും എഴുന്നേല്‍ക്കില്ല എന്ന് വാശിപിടിക്കാവുന്ന നല്ലൊരു ദിവസം. (ചിലപ്പോള്‍ വൈകിട്ടുവരെ ആ കിടപ്പ് കിടക്കേണ്ടി വരും, എന്നെ പഴിചാരല്ലേ)
അതെ റീനി.. ചെമ്പരത്തി പൂവ് തന്നെ വേണം സമര്‍പ്പിക്കാന്‍..:)
ലോക മാതൃദിനം
ആശംസാകാര്‍ഡ് കച്ചവടക്കാരും പൂക്കച്ചവടക്കാരും സാധ്യതകള്‍ മനസ്സിലാക്കുന്നതിനു മുന്‍പ് ഈ ദിനം സമാധാനത്തിനും യുദ്ധ വിരുദ്ധറാലികള്‍ക്കുമായുള്ള സ്ത്രീകളുടെ ദിനം ആയിരുന്നു.ജൂലിയ വാര്‍ഡ് ഹോവെയുടെ പേര് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.
ഏറ്റവും അവസാനം കഴിക്കുകയും ഏറ്റവും കുറച്ച് കഴിക്കുകയും, ഏറ്റവും മോശം ഭാഗം തനിക്കായി മാറ്റിവെക്കുകയുമൊക്കെ ചെയ്ത്, പ്രതിഫലമില്ലാതെ, സ്വന്തം വീട്ടിലെ മൊത്തം ജോലികള്‍ ചെയ്തു തീര്‍ത്ത് നമ്മുടെ ലോകത്തെ നിലനിര്‍ത്തുന്ന ഇവരില്ലായിരുന്നെങ്കില്‍ ...
മാതൃദിന ആശംസകള്‍..
ആശംസകള്‍
അയ്യോ സോറീ ആശംസ അര്‍പ്പിക്കാന്‍ മറന്നു പോയി..!
മാതൃദിനത്തില്‍ എല്ലാ എ അമ്മമാര്‍ക്കും ആശംസകള്‍:)
സാജന്‍, നന്ദി. എന്റെ വീട്ടിനുള്ളില്‍ ഈ പോസ്റ്റില്‍ കാണുന്ന പൂക്കളൊക്കയാ ഇപ്പോള്‍ വിടര്‍ന്നു നില്‍ക്കുന്നത്. അതുകൊണ്ടാ ചെമ്പരത്തിയെ ഒക്കെ ക്യാമറക്കുള്ളില്‍ കുടുക്കിയത്.
വക്കാരി നന്ദി.
മൂര്‍ത്തി, നന്ദി.
നമ്മുടെ ലോകത്തെ നിലനിര്‍ത്തുന്ന ഇവരില്ലായിരുന്നുവെങ്കില്‍......കമന്റ് ഇഷ്ടായി.
റീനി.. ഞാനൊരു തമാശ എഴുതിയതേ ഉള്ളൂ.. മാപ്പക്കണം!
അയ്! ചെമ്പരത്തി തന്നെയാ അമ്മമാര്‍ക്ക് പറ്റിയ പൂവെന്ന് എനിക്കും തോന്നിതുടങ്ങീണ്ട്.(റീനിയേ ചുമ്മാ ട്ടൊ;)
ബൂലോഗത്തിലെ അമ്മമാര്‍ക്കെല്ലാം എന്റെയും 'മദേഴ്സ്‌ഡേ' ആശംസകള്‍!
രീനിയ്ക്കും ..പൂക്കള്‍ എടുത്തു..
എനിക്കിന്നു ബെഡ്ഡ് കോഫി യും ബ്രേക്ക് ഫാസ്റ്റും കുടുംബത്തിന്റെ വക ..പക്ഷെ ഒരൊ മിനിറ്റിലും ഒരൊ സംശയവുമായി വരുന്നു..ഒടുവില്‍ ഞാന്‍ തന്നെ കേറെണ്ടി വരുമോ..നോക്കാം
മദേറ്സിനൊക്കെ ഡേ ഉണ്ട്.പാവം നമ്മള്‍.വാഡേ പോഡേ എന്നൊക്കെ പറഞ്ഞ് സമയം കളയുന്നു.
റീനിചേച്ചീ,ആശംസകള്‍;)
ആശംസകള്‍!
ആശംസകള്‍...
പൂക്കള്‍ എല്ലാം എടുത്തു..എന്റെ ഫ്രെണ്ട്സ് നു കൊടുക്കാന്‍..നന്ദി.
അമ്മയെന്നും കെടാദീപമായി മനസ്സില്‍ ജ്വലിക്കുന്നതുകൊണ്ടാകാം അമ്മമാര്‍ക്കു മാത്രമായി ഒരു തിരി തെളിയിക്കുന്ന ഈ ദിനത്തെക്കുറിച്ച് ഓര്‍ക്കാതിരുന്നത്.
അധികം വൈകിയല്ലെങ്കിലും എല്ലാ അമ്മമാര്‍ക്കും ആയുരാരോഗ്യവും സംതൃപ്തകുടുംബസൌഖ്യവും ആശംസിക്കുന്നു.
അതോടൊപ്പം ഈ വേളയില്‍ ഒരിക്കല്‍ക്കൂടി ,എല്ലാ അമ്മമാര്‍ക്കുമായി ഞാന്‍ സമര്‍പ്പിച്ച കവിത വായിക്കാന്‍
ഇവിടേക്കും അനുഗ്രഹീത ഗായകന്‍ കല്ലറഗോപന്‍ പാടിയ അതേ കവിത കേള്‍ക്കാന്‍ ഇവിടേക്കും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഞാനുമൊരമ്മയാണെന്ന് ഇന്നോര്‍ത്തു, പൂക്കള്‍ എടുത്തു, നന്ദി. ചെമ്പരത്തി പൂ വച്ചത് നന്നായി, എനിക്കിഷ്ടമാണ് ആ പൂവ്, പിന്നെ രാവിലത്തെ തിരക്കില്‍ ചിലപ്പോള്‍ ആ പൂവ് വേണ്ടിവരുന്ന സന്ദര്‍ഭങ്ങളുണ്ട് :)
ഈ ബൂലോഗത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ ആശംസകള്‍.......
[ഈ ഡേകള്‍ കണ്ട് പിടിച്ചവനെ തല്ലണം....ഇപ്പോള്‍ ഈ ദിവസം കാത്തിരിക്കണ്ട ഗതികേടായി..... അമ്മമാരേ ഒന്ന് സ്നേഹിക്കാന്‍]
പൊതുവാള്‍:
“അമ്മയെന്നും കെടാദീപമായി മനസ്സില്‍ ജ്വലിക്കുന്നതുകൊണ്ടാകാം അമ്മമാര്‍ക്കു മാത്രമായി ഒരു തിരി തെളിയിക്കുന്ന ഈ ദിനത്തെക്കുറിച്ച് ഓര്‍ക്കാതിരുന്നത്....“
അതെ പൊതുവാള്‍... അതാണ് ശരി... പിന്നെ ആഘോഷിക്കാനും ആശംസകള്‍ കൈമാറാനും ഒരു ദിനം കൂടെ വേണമെന്നുള്ളവര്‍ക്ക് ഇങ്ങിനേയും ഒരു ദിനം കിടക്കട്ടെ അല്ലേ...
എന്തായാലും എനിക്കെന്‍റെ ഉമ്മയെ ഓര്‍ക്കനോ... ഉമ്മയുടെ, എന്നാല്‍ കഴിയുന്നൊരു ആഗ്രഹം സഫലമാക്കിക്കൊടുക്കാനോ കലണ്ടറില്‍ വൃത്തം വരച്ചടയാളപ്പെടുത്തിയ ഒരു ദിവസം ആവശ്യമില്ല... എന്‍റെ മോളുടെ ഉമ്മയെ ഓര്‍ക്കാനും ഒരു ദിനം വേണ്ട... നിറഞ്ഞ വയറും താങ്ങി വേദനകൊണ്ട് പുളയുന്നൊരു മുഖം എപ്പോഴും എന്‍റെ മുന്നിലുണ്ട്‍!
ഈ ദിനം ആഘോഷിക്കുന്നവരുടെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു... ആശംസകള്‍!
ലോകത്തില്‍ ഇങ്ങിനേയും ഒരു ദിനം കൊണ്ടാടപ്പെടുന്നുണ്ടെന്നറിയാത്ത എല്ലാ അമ്മമാര്‍ക്കും എന്‍റെ പ്രണാമം!
റീനി ഫോട്ടോകള്‍ വളരെ നന്നായിരിക്കുന്നു :)
അഗ്രജന്റെ കമന്റ് കണ്ടപ്പോള്‍ വീണ്ടും വന്ന് ഒരു കാര്യം പറയണമെന്നു തോന്നി.
അഗ്രജന്‍ പറഞ്ഞു “എന്‍റെ മോളുടെ ഉമ്മയെ ഓര്‍ക്കാനും ഒരു ദിനം വേണ്ട... നിറഞ്ഞ വയറും താങ്ങി വേദനകൊണ്ട് പുളയുന്നൊരു മുഖം എപ്പോഴും എന്‍റെ മുന്നിലുണ്ട്‍!“
അഗ്രജോ, അതേ അഭിപ്രായം തന്നെയാണെനിക്കും. അനുഭവങ്ങളായിരിക്കാം ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്.
അത്തരം അനുഭവങ്ങളിലൂടെയെങ്കിലും സ്വന്തം അമ്മ അനുഭവിച്ച വേദന കാണാന്‍ മക്കള്‍ക്കു കഴിയണം.
അതുവരെ നൊന്തുപെറുക എന്നത് തികച്ചും ആലങ്കാരിക ഭാഷയായി കരുതുകയാണ് മക്കള്‍ ചെയ്യുന്നത്.
ഞാനൊരു അമ്മയായിരുന്നെങ്കില്‍...(ജയന്‍ സ്റ്റൈലില്‍)
എനിക്കൊരു പൂ കിട്ടുമായിരുന്നൂ..
ഓ:ടോ:ഇനി അച്ഛനെങ്കിലും ആകാന്‍ കഴിയുമോ ആവൊ?ഹോ!കര്‍ത്താവിന്റെ ഓരോരോ പരീക്ഷണങ്ങളെ!
അമ്മമാര്‍ക്കെല്ലാം ആശംസകള്‍. എല്ലാവര്‍ക്കും അമ്മയെന്നും കൂടെയുണ്ടാവട്ടെ.
ഞാനീലോകത്ത് പുതിയ ആളാണ്
ഒന്നു വന്നു നോക്കെഡോ
admbkejHi
Reeni
iam Shabna from UAE
i like ur blog
please visit my blog
www.iamshabna.blogspot.com
mail me
iamshabna@gmail.com
tപനയോലകള്‍
ആദ്യ കാല്‍വെപ്പ് ഇങ്ങനെയായിരുന്നുവല്ലൊ,,,
"ഇത് ഒരു തുടക്കം. ഒരീസം ഞാന്‍ തിരിച്ചു വരും. ഇമ്മിണി നേരം കിട്ടട്ടെ." എന്നിട്ട് നേരം കിട്ടിയപ്പോഴോ,, ദേ കിടക്കുന്നു, കിടിലന്‍ തിരിച്ചുവരവ്. പദങ്ങള്‍ക്കൊപ്പം പടങ്ങള്‍ കൊണ്ടും മനസ്സുകളെ മയക്കിയെടുക്കുന്ന മാന്ത്രിക വിദ്യ. ചെറിയ വരികളില്‍ പോലും (കമന്റുകള്‍ക്കുള്ള മറുപടികളിലുള്‍പ്പെടെ) ഉള്‍ക്കരുത്തും ആര്‍ദ്രതയും വഴിഞ്ഞൊഴുകുന്നു.
വിശാലമനസ്കന്‍, വേണു, മനു, വാണി (നിര്‍മ്മലയുടെ കമന്റ്) അങ്ങനെയങ്ങനെ വായിക്കുന്തോറും ആദരപൂര്‍വ്വം പ്രണമിക്കേണ്ടുന്ന കഥാകൃത്തുക്കളുടെ നീണ്ട നിര......
ആരൊക്കെ, എവിടെനിന്നൊക്കെ,യെന്നറിയില്ല.
ഒരു വിരലുകൊണ്ട് കവിതകള്‍ type ചെയ്യുന്നതിന്റേയും ജ്യോതിഷത്തിന്റേയും സര്‍വ്വോപരി അദ്ധ്യാപനത്തിനുള്ള തയ്യാറെടുപ്പുകളുടേയും ബദ്ധപ്പാടുകള്‍ക്കിടയില്‍,, എല്ലവരേയും പരിചയപ്പെടാനുള്ള ആഗ്രഹം ബാക്കിയാകുന്നു.
"ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവി’നെക്കുറിച്ച് നിശാഗന്ധി എന്നൊരു കവിത, ഞാനും പണ്ടെഴുതിയിട്ടുണ്ട്.
'മദേഴ്സ്‌ഡേ' ആശംസകള്‍!
വസന്തം വന്നു വിളിച്ചപ്പോള്‍
പുഴ പോലെ ഒഴുകുമ്പോള്‍
ബൂലോഗര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍!
മാര്‍ച്ചുമാസത്തില്‍ മഞ്ഞുകാലം മടിച്ച് പടിയിറങ്ങുവ...
ബൂലോഗര്‍ക്ക് കൃസ്തുമസ്സ് നവവത്സരാശംസകള്‍.
ശിശിരകാലവര്‍ണ്ണങ്ങള്‍ - എന്റെ വീടിനുചുറ്റും.
ഒരു ബൂലോഗസംഗമം
ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്
വട്ടന്‍ തേങ്ങ
ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍
ഓണത്തുമ്പി
ഓര്‍മ്മകളുണര്‍ന്നപ്പോള്‍
പെയ്തുതീര്‍ന്ന മഴ
സുനാമി
കാഴ്ചപ്പാട്
കാല്‍വെപ്പ്
എല്ലാം വായിച്ചു. ഇനി ഞാനെന്താ പറയേണ്ടത്.. ആലോചിക്കട്ടെ, ഒന്നും പറഞ്ഞില്ലല്ലൊ, പറയാം,
ഇന്,യൊരിക്കല്‍....
ഒരുപാട് എഴുതുന്നില്ല ഒരു ആശംസയില്‍ നിര്‍ത്തുന്നു
Post a Comment
<< Home