Tuesday, April 24, 2007
Tuesday, April 10, 2007
Saturday, April 07, 2007
ബൂലോഗര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍!
പുഴുങ്ങിയ മുട്ടകള്‍ക്ക് നിറം കൊടുത്ത് പല ചിത്രപ്പണികള്‍ ചെയ്ത് അലങ്കരിച്ചു വയ്ക്കുക അമേരിക്കയില്‍ ഈസ്റ്ററിന്റെ ആചാരമാണ്. ഈസ്റ്റര്‍ ബണ്ണി (മുയല്‍) ഈസ്റ്ററിന്റെ പ്രതീകമാണ്. അന്നുരാവിലെ ഈസ്റ്റര്‍ ബണ്ണി ബാസ്‌ക്കറ്റു നിറയെ മുട്ടായി വച്ചിട്ടു പോകുമെന്നും കളര്‍ ചെയ്ത മുട്ടകള്‍ വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ചു വെയ്ക്കുമെന്നും കുട്ടികള്‍ വിശ്വസിക്കുന്നു. ബണ്ണികള്‍ പുല്‍ത്തകടിയില്‍ മുട്ടയിട്ടിട്ട് പോകുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പല സംഘടനകളും 'ഈസറ്റര്‍ എഗ്ഗ് ഹണ്ട്' കുട്ടികള്‍ക്കായി പുല്‍ത്തകടികളില്‍ നടത്തുന്നത്. മുട്ടായികള്‍ നിറച്ച പ്ലാസ്റ്റിക്ക് മുട്ടകള്‍ പലയിടത്തായി ഒളിപ്പിച്ച് വച്ചിരിക്കും. ഏറ്റവും കൂടുതല്‍ മുട്ടകള്‍ കണ്ടെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും ഉണ്ടാകും.
എന്റെ വീട്ടില്‍ ഈ മുട്ടകള്‍ തലേ രാത്രി പല മുറികളിലായി ഒളിപ്പിച്ചു വയ്ക്കും. ഈസ്റ്ററിന്റെ അന്നുരാവിലെ കുട്ടികള്‍ മുട്ടകള്‍ തപ്പിയെടുക്കും. ഈ മുട്ടകള്‍ ഉപയോഗിച്ചാവും ബ്രേക്‍ഫസ്റ്റിനുള്ള മുട്ടക്കറി ഉണ്ടാക്കുക. ഇത് എന്റേതായ ഈസ്റ്റര്‍ ആചാരം.
ഈസ്റ്ററിന്റെ ചോക്കലേറ്റു മുട്ടകള്‍ ഞാന്‍ തിന്നു തീര്‍ക്കുന്നതിന് മുമ്പെ എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കുക എന്നതാണ് വീട്ടിലുള്ളവരുടെ ചലഞ്ച്.
അലങ്കരിച്ച മുട്ടകള്‍ക്ക് മോളോട് കടപ്പാട്.